സങ്കടം അടക്കാനാവാതെ... മലയാളി നഴ്സ് ഓസ്ട്രേലിയയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
സങ്കടം അടക്കാനാവാതെ... മലയാളി നഴ്സ് ഓസ്ട്രേലിയയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സിഡ്നി ജോര്‍ദാന്‍ സ്പ്രിംഗ്സില്‍ താമസിക്കുന്ന, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പാലയ്ക്കല്‍ വീട്ടില്‍ (വി.കെ.ആര്.ഡബ്ല്യൂ.എ - 112)ല്‍ ബാബു തോമസ് - ഇ.സി ത്രേസ്യ ദമ്പതികളുടെ മകള്‍ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. ഓസ്ട്രേലിയയില്‍ രജിസ്ട്രേഡ് നഴ്സായിരുന്നു. ഭര്‍ത്താവ് - ജിതിന് ടി ജോര്‍ജ് (തിരുവല്ല തോപ്പില്‍ കളത്തില്‍). മക്കള്‍ ഇസബെല്ല (12), ബെഞ്ചമിന്‍ (8). സംസ്കാരം പിന്നീട് നടക്കും.
അതേസമയം ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കാറ സ്വദേശി തയ്യില്‍ വീട്ടില്‍ സുജിത് ജയചന്ദ്രന് (40) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. അവിവാഹിതനായ സുജിത് ജയചന്ദ്രന് തുംറൈത്തിന് സമീപം അല്‍ സഫ കമ്പനിയുടെ വര്‍ക്ക് ചെയ്യുന്ന സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു.
മാതാവ്: സുമ. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.
"
https://www.facebook.com/Malayalivartha