സങ്കടക്കാഴ്ചയായി.... ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു.
സങ്കടക്കാഴ്ചയായി.... ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ (39) ആണ് മരിച്ചത്.
ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സില്‍ അജ്മാന് ശാഖയില്‍ കൗണ്ടര്‍ സെയില്‍ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാര്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബുദാബിയില്‍ എത്തിയതാണ്.
കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ വിപിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബാലന്റെയും യശോധയുടെയും മകനാണ്. ഭാര്യ ആതിരയും മകള്‍ വാമികയും യുഎഇയില്‍ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും.
"
https://www.facebook.com/Malayalivartha