സ്വകാര്യ ഗ്രൂപ്പില്‍ ഉംറ തീര്‍ഥാടനത്തിനെതിയ മലയാളി വയോധിക മദീനയില്‍ മരിച്ചു...
സ്വകാര്യ ഗ്രൂപ്പില്‍ ഉംറ തീര്‍ഥാടനത്തിനെതിയ മലയാളി വയോധിക മദീനയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ അയ്യായ വെള്ളച്ചാല്‍ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ മേലേത്ത് നഫീസ (62) യാണ് തിങ്കളാഴ്ച മരിച്ചത്. ഭര്‍ത്താവും മകളുമൊത്ത് ഈ മാസം 12 നാണ് ഇവര്‍ ഉംറക്കെത്തിയത്.
ഉംറ പൂര്‍ത്തിയാക്കി മദീന സന്ദര്‍ശനവേളയില്‍ തിങ്കളാഴ്ച വൈകീട്ട് അസ്വസ്ഥത അനുഭവപ്പെട്ട നഫീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
പിതാവ്: പരേതനായ മേലേതില്‍ മുഹമ്മദ്, മാതാവ്: പരേതയായ ബീക്കുട്ടി, മക്കള്‍: യാസിര്‍ (ദുബായ്), ബുര്‍ഹാര്‍ (ഖത്തര്‍ ), ഫിദ, മരുമക്കള്‍: ഉമൈബ, ഫാരിസ, മുനീബ് താനാളൂര്‍, സഹോദരങ്ങള്‍: അബ്ദുറഹ്മാന്, അബ്ദുസുബ്ഹാന്‍, റസിയ.
https://www.facebook.com/Malayalivartha