അയ്യപ്പൻറെ മണ്ണിൽ രണ്ടും കല്പിച്ച് പി സി ജോർജ്ജ്...തുണി ഉടുക്കാത്ത പെണ്ണുങ്ങളെ കയറ്റാനുള്ള സ്ഥലവുമല്ല... ഇക്കാര്യം ചൂണ്ടിക്കാട്ടി സമരം ചെയ്ത ആളാണ് താൻ...എതിരാളിയെ മലർത്തിയടിക്കാൻ പൂഞ്ഞാർ സിംഹം...
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പി സി ജോർജ്ജ് എത്തുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ. ഇതിനിടെ സിപിഎം സ്ഥാനാർത്ഥിയായി മുതിർന്ന സിപിഎം നേതാവ് ടി എം തോമസ് ഐസക്ക് എത്തുമെന്നുമാണ് സൂചനകൾ. ഇതിനിടെയാണ് ഐസക്കിനെ രൂക്ഷമായി വിമർശിച്ച് ജോർജ്ജ് രംഗത്തുവന്നത്.പത്തനംതിട്ടയിൽ എൻ.ഡി.എ. സ്ഥാനാർഥിയായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം അറിയിച്ചതായി പി.സി.ജോർജ് പറഞ്ഞു. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ മത്സരിച്ചാൽ താൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടക്കാർ തന്നെ വിജയിപ്പിച്ചാൽ ശബരിമല അയ്യപ്പന് വേണ്ടിയാകും പാർലമെന്‍റിൽ ആദ്യം പ്രസംഗിക്കുകയെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ശബരിമല തീർഥാടകരുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടിയാവും സംസാരിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശബരിമല കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും വിശ്വാസികൾക്ക് വരാനും പോകാനുമുള്ള സൗകര്യം ഒരുക്കണം. ശബരിമല വട്ടുതട്ടാനുള്ള സ്ഥലമല്ല.തുണി ഉടുക്കാത്ത പെണ്ണുങ്ങളെ കയറ്റാനുള്ള സ്ഥലവുമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സമരം ചെയ്ത ആളാണ് താൻ.ലോക്സഭ തെരഞ്ഞെടുപ്പിൽ ക്രൈസ്തവരുടെ 100 ശതമാനം പിന്തുണ എൻ.ഡി.എക്ക് ലഭിക്കും.
ക്രൈസ്തവ സഭകളിലെ എല്ലാ വിഭാഗവുമുള്ള ജില്ലയാണ് പത്തനംതിട്ട. കൂടാതെ, ജില്ലയിലെ ഏറ്റവും കൂടുതൽ വോട്ടർമാർ പെന്തിക്കോസ് വിഭാഗമാണ്.ഈ വിഭാഗത്തിന്‍റെയും കാസയുടെയും പിന്തുണ തനിക്കുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.ലോക്സഭ സ്ഥാനാർഥിയായി തന്നെ ബി.ജെ.പി പരിഗണിക്കുന്നതിൽ സന്തോഷമുണ്ട്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട സീറ്റിൽ മാത്രമേ മത്സരിക്കൂ. പത്തനംതിട്ട അല്ലാതെ മറ്റൊരു ലോക്സഭ മണ്ഡലം ബി.ജെ.പി നൽകിയാൽ ഉപദ്രവിക്കരുതെന്ന് പറയുമെന്നും പി.സി. ജോർജ് വ്യക്തമാക്കി.തട്ടിപ്പിന്റെ കാര്യത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഇവിടെ ഇരുമുന്നണികളും ഇപ്പോൾ വൻഭൂരിപക്ഷത്തിൽ നിൽക്കുകയാണ്. പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി പരിഗണിക്കുന്ന മുൻധനമന്ത്രി ടി.എം.തോമസ് ഐസക്കിനെയും പി.സി.ജോർജ് വിമർശിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ഐസക്കാണ്. നാലരലക്ഷം കോടി രൂപയുടെ കടമുണ്ടാക്കി.
തോമസ് ഐസക്ക് കൊണ്ടുവന്ന കിഫ്ബിയുടെ പേരിൽ നടക്കുന്നത് വൻകൊള്ളയാണ്. ഒന്നും ഒളിക്കാനില്ലെങ്കിൽ ഇ.ഡി.യുടെ മുൻപിൽ അദ്ദേഹം ഒളിച്ചുകളിക്കുന്നതെന്തിനാണ്.ആലപ്പുഴക്കാരൻ പത്തനംതിട്ടയിൽ മത്സരിക്കാൻ വരുന്നത് എന്തിനാണെന്നും പി.സി. ജോര്‍ജ് ചോദിച്ചു.പത്തനംതിട്ട മണ്ഡലത്തിൽ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്കുപോകും. ഐസക്ക് പത്തനംതിട്ടയിൽ മത്സരിച്ചാൽ നാട്ടുകാർ പെരുമാറും.
പത്തനംതിട്ടയുടെ സിറ്റിങ് എം.പി.യായ ആന്റോ ആന്റണി സഹകരണത്തട്ടിപ്പിന്റെ ആശാനാണ്.വെള്ളാപ്പള്ളി നടേശനെയും പി.സി.ജോര്‍ജ് പരിഹസിച്ചു. വെള്ളാപ്പള്ളിക്ക് തന്നോട് സ്നേഹമാണ്. തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം തോൽക്കുമെന്ന് പറഞ്ഞവര്‍ ജയിക്കുകയും ജയിക്കുമെന്ന് പറഞ്ഞവര്‍ തോൽക്കുകയുമാണ് ചെയ്യുന്നതെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു.ഇത്തവണ ബിജെ പി പ്രതീക്ഷ ഏറെ വച്ച് പുലർത്തുന്ന മണ്ഡലമാണ് പത്തനംതിട്ടയും . അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത് . ഏതായാലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
https://www.facebook.com/Malayalivartha