അനുജനു പിന്നാലെ ജ്യേഷ്ഠനും..... സൗദിയിലെ താമസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച അനുജന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങി വീട്ടിലെത്തിച്ച ജ്യേഷ്ഠന് മൃതദേഹത്തിന് സമീപത്തിരുന്നു, സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹമെടുത്തിട്ടും ജ്യേഷ്ഠന് എഴുന്നേറ്റില്ല, അനുജനോടൊപ്പം ജ്യേഷ്ഠനും യാത്രയായി... കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും...
അനുജനു പിന്നാലെ ജ്യേഷ്ഠനും..... സൗദിയിലെ താമസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച അനുജന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങി വീട്ടിലെത്തിച്ച ജ്യേഷ്ഠന് മൃതദേഹത്തിന് സമീപമിരിക്കെ കുഴഞ്ഞുവീണ് മരിച്ചു, കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും...
റിയാദ് എയര്‍പോര്‍ട്ട് റോഡിലെ മദ്രീം ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ ഷെഫ് ആയിരുന്ന കോഴിക്കോട് കൊയിലാണ്ടി കൊല്ലം താഴെമണിക്കലാത്ത് ഹൗസില്‍ ടെറി മാസിഡോ (46), ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന ജ്യേഷ്ഠന് കെന്നി മാസിഡോ (52) എന്നിവരാണ് മരിച്ചത്. ഡ്യൂട്ടിക്ക് ശേഷം താമസസ്ഥലത്ത് എത്തി വിശ്രമിക്കുന്നതിനിടെ ഫെബ്രുവരി 29നാണ് ടെറി മാസിഡോക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ സമീപത്തെ ആസ്റ്റര്‍ സനദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഈ വിവരമറിഞ്ഞ് ബഹ്റൈനില്‍ നിന്ന് കെന്നി മാസിഡോ റിയാദിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. ഉടന്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് പോയി കാത്തിരുന്നു. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം കെന്നി മാസിഡോയും സഹോദരന് ജെഫ്രി മാസിഡോയും അദ്ദേഹത്തിന്റെ മകന് ഷിമോണ്‍ മാസിഡോയും കൂടി ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി.
അവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം അതിന് അടുത്ത് ഇരുന്നതാണ് കെന്നി മാസിഡോ. പിന്നീട് എഴുന്നേറ്റില്ല. സംസ്കാരത്തിനായി മൃതദേഹം എടുത്തിട്ടും എഴുന്നേല്‍ക്കുന്നില്ലെന്ന് കണ്ട് നോക്കിയപ്പോഴാണ് മരിച്ചതായി മനസിലായത്. ടെറി മാസിഡോയുടെ മൃതദേഹം കണ്ണൂരിലെ ഭാര്യാവീട്ടിലും കെന്നി മാസഡിയോയുടെ മൃതദേഹം കൊയിലാണ്ടിയിലും സംസ്കാരചടങ്ങുകള്‍ നടന്നു. ടെറിയുടെ ഭാര്യ ഷിന്‍സി, മക്കള്‍: ആന്‍ഡ്രിയ, എയിഡിന്.
https://www.facebook.com/Malayalivartha