മൂന്ന് പതിറ്റാണ്ടായുള്ള പ്രവാസ ജീവിതത്തിനൊടുവില്‍.... തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു
മൂന്ന് പതിറ്റാണ്ടായുള്ള പ്രവാസ ജീവിതത്തിനൊടുവില്‍.... തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൂന്ന് പതിറ്റാണ്ടായി അല്‍ ഹസയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ വെല്ലൂര്ക്കോണം സ്വദേശി സുരേഷ് (53) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ അല്‍ ഹസക്ക് സമീപം ശുഖൈഖില്‍ മരണമടഞ്ഞത്.
ഭാര്യയും പതിനാറും പതിനെട്ടും വയസ് പ്രായമുള്ള രണ്ട് മക്കളുമുള്ള നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുരേഷ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി അല്‍ ഹസ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ സജീവമായുണ്ട്. അകാലത്തില്‍ പൊലിഞ്ഞ സുരേഷിന്റെ വിയോഗത്തില്‍ ഒ.ഐ.സി.സി അല്‍ ഹസ ഏരിയാകമ്മിറ്റി അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha