തൃശൂര്‍ കയ്പമംഗലം സ്വദേശി ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണമടഞ്ഞു
തൃശൂര്‍ കയ്പമംഗലം സ്വദേശി ദോഹയില്‍ നിര്യാതനായി. വഴിയമ്പലം ശാന്തി റോഡില്‍ താമസിക്കുന്ന താനത്ത് പറമ്പില്‍ കൊച്ചുമുഹമ്മദ് മകന് ഷെറിന് കെ.മുഹമ്മദ് (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം.
ഭാര്യ: മസ്ലിന് ഷെറിന്. മക്കള്‍: ഹിന ഫാത്തിമ (12), ഹൈസ ഫാത്തിമ (8).മാതാവ്: മുളംപറമ്പില്‍ ശിവാക്കുട്ടി. ഖത്തറിലുള്ള ഷെലീല്‍ കെ.മുഹമ്മദ് ഏക സഹോദരനാണ്. കാക്കാതുരുത്തി ബദര്‍ ജുമാമസ്ജിദ് മഹല്ല് കമ്മറ്റി രക്ഷാധികാരി താനത്ത്പറമ്പില്‍ മുസ്തഫയുടെ സഹോദര പുത്രനാണ്. യുവാവിന്റെ വേര്‍പാടില്‍ സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
"
https://www.facebook.com/Malayalivartha