സങ്കടം അടക്കാനാവാതെ... പുതിയ വിസയില്‍ സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
സങ്കടം അടക്കാനാവാതെ... പുതിയ വിസയില്‍ സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.
ബത്ഹയിലെ സണ്‍സിറ്റി പോളിക്ലിനിക് മുന്‍ ജീവനക്കാരനും കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായ മഹേഷ് കല്ലിങ്കല്‍ (37) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായത്.
സൗദിയില്‍ നിന്നും ഈയടുത്തിടെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയതാണ്. പുതിയ വിസയില്‍ വീണ്ടും സൗദിയിലേക്ക് വരാനിരിക്കവെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരചടങ്ങുകള്‍ നാട്ടില്‍ നടന്നു.
അതേസമയം കോഴിക്കോട് സ്വദേശി സൗദിയിലെ ജിസാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാന് ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകന് ശംസുദ്ധീന്‍ (43) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ബിസിനസ് ആവശ്യാര്‍ത്ഥം തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ജിസാനില്‍ പോയപ്പോയിരുന്നു ശനിയാഴ്ച അന്ത്യം.
https://www.facebook.com/Malayalivartha