എയര്‍പ്പോര്‍ട്ടുകളില്‍ നിന്ന് ടാക്‌സി പെര്‍മിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോകുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി
സൗദിയിലെ എയര്‍പ്പോര്‍ട്ടുകളില്‍ നിന്ന് ടാക്‌സി പെര്‍മിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോകുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി പൊതുഗതാഗത അതോറിറ്റി. ഉത്തരവ് ലംഗിക്കുന്നവര്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തുമെന്നാണ് അതോറിറ്റി പറയുന്നത് .അനധികൃത ടാക്‌സികള്‍ക്കെതിരെ പിഴ ചുമത്തല്‍ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു. ഇത്തരം സര്‍വിസ് നടത്തുന്നവര്‍ അവരുടെ വാഹനങ്ങള്‍ ടാക്‌സി ലൈസന്‍സുള്ള ഏതെങ്കിലും കമ്പനികള്‍ക്ക് കീഴില്‍ ചേര്‍ക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
വ്യാജ ടാക്‌സി സര്‍വിസുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം, ഗസ്റ്റ്‌സ് ഓഫ് ഗോഡ് സര്‍വിസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷന്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് ഹോള്‍ഡിങ് കമ്പനി എന്നിവയുമായി സഹകരിച്ച് സംയുക്ത ബോധവല്‍ക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങളിലുള്ള യാത്ര സുരക്ഷിതത്വം ഉറപ്പുനല്‍കുമെന്ന് അതോറിറ്റി പറഞ്ഞു.
സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും മാനദണ്ഡങ്ങള്‍ക്കനുസൃതമായി യാത്രക്കാര്‍ക്ക് സുഗമമായ ഗതാഗത അനുഭവം ഉറപ്പാക്കുന്നു. ഏകദേശം 2000 ടാക്‌സികള്‍, 55ലധികം കാര്‍ റെന്റല്‍ ഓഫീസുകള്‍, പൊതുഗതാഗത ബസുകള്‍, ലൈസന്‍സ്ഡ് ടാക്‌സി ആപ്പുകള്‍ എന്നിവയിലൂടെ യാത്രക്കാര്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യം സൗദിയിലെ വിമാനത്താവളങ്ങളില്‍നിന്ന് ലഭ്യമാണ്. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹറമൈന്‍ എക്‌സ്പ്രസ് ട്രയിനുമുണ്ട്.വിമാനത്താവളങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ള ഗതാഗത സേവനങ്ങള്‍ നല്‍കുന്നത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണെന്നും അതോറിറ്റി പറഞ്ഞു.
https://www.facebook.com/Malayalivartha