മുപ്പതു വര്‍ഷത്തെ പ്രവാസജീവിതത്തിനൊടുവില്‍.... മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുപ്പതു വര്‍ഷത്തെ പ്രവാസജീവിതത്തിനൊടുവില്‍.... മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ക്ലാപ്പന കൊച്ചു തറയില്‍ വിജയനെ (61) ആണ് ഇബ്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വര്‍ഷമായി ഇബ്രിയില്‍ ഇല്കട്രീഷ്യന്‍ ജോലി ചെയ്ത് വരികയായിരുന്നു.പിതാവ്: ശങ്കരന്, മാതാവ്: ചെല്ലമ്മ. ഭാര്യ: മണി.
അതേസമയം കൊല്ലം സ്വദേശിനി മദീനയില്‍ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകള്‍ ഷഹ്ന (32) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന ഷമീര്‍ ആണ് ഭര്‍ത്താവ്. ഇദ്ദേഹം ജോലി ആവശ്യാര്‍ത്ഥം മദീനയിലേക്ക് പോന്നപ്പോള്‍ കൂടെ ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാര്യ ഷഹ്നയും മദീനയിലെത്തിയത്.
ഡയബറ്റിക്സ് സംബന്ധമായ അസുഖം കൂടിയതിനെ തുടര്‍ന്ന് ഷഹ്നയെ മദീന ഉഹുദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീന ജന്നത്തുല്‍ ബഖിഹ് മഖ്ബറയില് ഖബറടക്കുമെന്ന് ബന്ധുക്കള്‍ .
"
https://www.facebook.com/Malayalivartha