പാലായില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ യുഎഇയില്‍ നിന്ന് പിടികൂടി
വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലായില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി യഹ്യാ ഖാനെയാണ് യുഎഇയില്‍ നിന്ന് പിടികൂടിയത്. രണ്ട് ദിവസം മുന്‍പാണ് പ്രതിയെ അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. 2008ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാംത്സംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതോടെ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു.
വീടുകള്‍ തോറും പാത്രക്കച്ചവടം നടത്തിയ ആളാണ് യഹ്യാ ഖാന്‍. 2008ല്‍ ജൂണ്‍ മാസം പാലായിലെ ഒരു വീട്ടില്‍ കച്ചവടത്തിനായി എത്തുകയും വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പാലാ പൊലീസ് സംഭവത്തില്‍ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോയി.
ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ തെരച്ചില്‍ നടത്തിയിരുന്നു. പ്രതി കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം വിദേശത്തേക്ക് കടന്നതായി പിന്നീട് കണ്ടെത്തി. തുടര്‍ന്ന് ഇന്റര്‍പോള്‍ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha