വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദുബായില്‍ നിന്നെത്തിയ പ്രവാസിക്ക് പ്രഭാത സവാരിക്കിടെ ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം...
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദുബായില്‍ നിന്നെത്തിയ പ്രവാസിക്ക് പ്രഭാത സവാരിക്കിടെ ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. കണ്ണൂര്‍ അഴിക്കോട് കച്ചേരിപ്പാറ കെ.എം. വീട്ടില്‍ അബ്ദുള്‍ സത്താറാണ് (55) മരിച്ചത്.
നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് മകന് ഇബ്രാഹിമിനൊപ്പം ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിലായിരുന്നു താമസം. നെട്ടൂര്‍ പാലത്തിനു സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.
ആലപ്പുഴ ഭാഗത്തേക്ക് എം സാന്‍ഡുമായി പോയ ലോറി നിയന്ത്രണം വിട്ട് ദേഹത്തു കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. ആലപ്പുഴ സ്വദേശിയായ ഡ്രൈവര്‍ക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു.
ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം മരണ കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന സത്താര്‍ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയെന്നാണ് ഡ്രൈവറുടെ മൊഴി. സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നു. സത്താറിന്റെ കുടുംബം ദുബായിലാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്. സംസ്കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha