കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് ഷിപ്പ് സര്‍വീസ്
കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് മിഡില്‍ ഈസ്റ്റ് / ജി.സി.സി രാജ്യങ്ങളിലേക്ക് പാസഞ്ചര്‍/ ക്രൂയിസ് ഷിപ്പ് സര്‍വീസ് നടത്തുന്നിന് അനുഭവപരിചയമുള്ള കമ്പനികളില്‍ നിന്ന് കേരള മാരിടൈം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള കമ്പനികള്‍ക്ക് കേരള മാരിടൈം ബോര്‍ഡിന്റെ വെബ്സൈറ്റ് (https://kmb.kerala.gov.in) സന്ദര്‍ശിച്ച് വിശദാംശങ്ങളും താത്പര്യപത്രം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
താത്പര്യപത്രത്തിന് മുന്നോടിയായുള്ള കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് മാര്‍ച്ച് 27ന് ചേരും. ഇതിനുള്ള രജിസ്‌ട്രേഷനും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +919544410029 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍ ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉപയോഗപ്രദമാകും.കപ്പല്‍ സര്‍വീസ് സംബന്ധിച്ച് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മാസങ്ങള്‍ക്ക് മുന്‍പ് ലോക്സഭയില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ നവംബറില്‍ ഷിപ്പിംഗ് കോര്‍പ്പേറഷന്‍ ഓഫ് ഇന്ത്യ,നോര്‍ക്ക റൂട്സ്,കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി നടത്തിയ യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനിച്ചത്. തുടര്‍ന്ന് ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തുകയും ചെയ്തു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ എത് അധികകാലം നീണ്ടുനിന്നില്ല. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും ഗള്‍ഫ് കപ്പല്‍ സര്‍വീസ് പദ്ധതിക്ക് ജീവന്‍ വയ്ക്കുന്നത്.
https://www.facebook.com/Malayalivartha