കണ്ണീര്‍ക്കാഴ്ചയായി... കോഴിക്കോട് സ്വദേശി ദമ്മാമില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു...
കണ്ണീര്‍ക്കാഴ്ചയായി... കോഴിക്കോട് സ്വദേശി ദമ്മാമില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട്, മുച്ചുണ്ടി, കുറ്റിച്ചിറ ചെറിയ തോപ്പിലകം സി.ടി. മാമുക്കോയ-ഐഷാബീ ദമ്പതികളുടെ മകന് ഫൈസല്‍ (54) ദമ്മാമില്‍ നിര്യാതനായി. ആരാംകോ ജീവനക്കാരനായ ഫൈസല്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്നു.
രോഗം ഭേദമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സജീവമാകുന്ന സമയത്താണ് മൂന്ന് ദിവസം മുമ്പ് പെട്ടെന്ന് പക്ഷാഘാതം ഉണ്ടാകുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്നലെ വൈകീട്ടാണ് മരണം സ്ഥിരീകരിക്കുന്നത്. ഭാര്യ: പടിഞ്ഞാറെ പള്ളിവീട് ശഫ്നാസ് ബിച്ചു.
മക്കള്‍: ലിയാന, സഹല്‍, മിശാല്‍, സുഹാന. സഹോദരങ്ങള്‍: മുഹമ്മദ് ആരിഫ്, മഹരൂഫ്, ഫിറോസ്, നൗഫല്‍, സലീന, മുഫീദ. മൃതദേഹം ദമ്മാമില്‍ ഖബറടക്കും. സാമൂഹിക പ്രവര്ത്തകന് നാസ് വക്കമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
https://www.facebook.com/Malayalivartha