സങ്കടം അടക്കാനാവാതെ.... സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
സങ്കടം അടക്കാനാവാതെ.... സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജന് (35) ആണ് മരിച്ചത്.
അവിവാഹിതയാണ്. സി.എസ്. രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജന്. രമ്യ, സൗമ്യ എന്നിവരാണ് സഹോദരിമാര്‍. സൗദിയിലെത്തുന്നതിന് മുമ്പ് ധന്യ എറണാകുളം കല്ലൂര്‍ പി.വി.എ.എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു.
എസ്.എം.സി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
"
https://www.facebook.com/Malayalivartha