ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം... കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം... കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) ആണ് മരിച്ചത്. ജിഫ്‌നൈനിലാണ് റഫീഖ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ ജിഫ്‌നൈനില്‍ ട്രക്കുകള്‍ കൂട്ടിയിട്ടിച്ചായിരുന്നു അപകടം നടന്നത്് കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പതിനൊന്നു വര്‍ഷത്തോളമായി സുഹൂല്‍ ഫൈഹ കമ്പയില്‍ മവേല മാര്‍ക്കറ്റില്‍ ഡെലിവറി സൂപ്പര്‍ വൈസറായായി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു റഫീഖ്.
മാതാവ്: അലീമ, പിതാവ്: മുഹമ്മദ്, ഭാര്യ:ശഹാന. അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഭൗതിക ശരീരം തുടര്‍നടപടികള്‍ക്ക് ശേഷം ഒമാനില്‍ ഖബറടക്കും.
അതേസമയം സൗദി അറേബ്യയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. റിയാദിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ (എസ്.എം.സി) ആശുപത്രിയിലെ നഴ്‌സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജന്‍ (35) ആണ് മരിച്ചത്.
അവിവാഹിതയാണ്. സി.എസ്. രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജന്‍. രമ്യ, സൗമ്യ എന്നിവരാണ് സഹോദരിമാര്‍. സൗദിയിലെത്തുന്നതിന് മുമ്പ് ധന്യ എറണാകുളം കല്ലൂര്‍ പി.വി.എ.എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. എസ്.എം.സി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
https://www.facebook.com/Malayalivartha