കേരളതീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാല..ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...കള്ളക്കടൽ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുന്നു...
കേരളതീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുള്ളതായും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തമിഴ്‌നാട് തീരത്തും കടലാക്രമണത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്. അതിനാൽ കേരളതീരത്തും തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിനായി പോകുന്നവർ ജാഗ്രത പാലിക്കണമെന്നും രാത്രി സമയങ്ങളിൽ കടലിൽ ഇറങ്ങുന്നത് കുറയ്‌ക്കണമെന്നും നിർദ്ദേശം നൽകി.
കടലാക്രമണ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശ പ്രകാരം പ്രദേശവാസികൾ മാറി താമസിക്കണമെന്നും കടലിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.കനത്ത ചൂടിനിടെ എട്ട് ജില്ലകളിൽ മഴ പ്രവചിക്കുമ്പോൾ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, കോട്ടയം,എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. നാളെയും ഇതേ ജില്ലകളിൽ മഴ തുടരും. ഈ മാസം നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചില ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം, മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം എന്നിവയാണ് മുന്നറിയിപ്പുകൾ.
തിരുവനന്തപുരം പുത്തൻതോപ്പ്, അടിമലത്തുറ, പൊഴിയൂർ, പൂന്തുറ ഭാഗങ്ങളിൽ കടൽ കയറി. പ്രദേശത്തെ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.യാനങ്ങൾക്കും കേടുപാട് സംഭവിച്ചു. കോവളത്ത് കടലിൽ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം.കേരളതീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഒരുദിവസം കൂടി തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കടൽക്ഷോഭം രൂക്ഷമായി തുടരാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്,വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. വല ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും കടൽ സ്ഥിതി ശാന്തമാകുന്നതുവരെ പൂർണമായും ഒഴിവാക്കേണ്ടതാണെന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടൽ എന്ന പേരിൽ അറിയപ്പെടുന്നത്. തീരം ഉള്ളിലോട്ടു വലിയും. പിന്നീടു വൻ തിരമാലകൾ തീരത്ത് അടിച്ചുകയറും. ആദ്യ തിരകളെത്തുമ്പോൾ തന്നെ ഇത് കള്ളക്കടലാണെന്ന് തിരിച്ചറിയാൻ സാധിക്കം. ഇന്നലെ ഉച്ചയോടെ തന്നെ ഈ പ്രതിഭാസം തുടങ്ങി. വൈകിട്ടോടെ കടൽ തീരത്തെ റോഡിലും വീടുകളിലും വെള്ളമെത്തി.
https://www.facebook.com/Malayalivartha