സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അധ്യാപികയുടെ കുടുംബം..മകളെ ഭീഷണിപ്പെടുത്തി കയറ്റിക്കൊണ്ടുപോയി... അമിതവേഗതയില്‍ കാര്‍ ഓടിച്ച് മനപൂര്‍വം ലോറിയില്‍ ഇടിച്ചുകയറ്റി...പരാതി നൽകി അച്ഛൻ..
കെ.പി. റോഡിലെ അടൂര്‍ പട്ടാഴിമുക്കിലുണ്ടായ അപകടത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അധ്യാപികയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. അപകടത്തില്‍ മരിച്ച നൂറനാട് മറ്റപ്പള്ളി സുശീന്ദ്രത്തില്‍ അനുജ(37)യുടെ അച്ഛന്‍ കെ.രവീന്ദ്രനാണ് നൂറനാട് പോലീസില്‍ പരാതി നല്‍കിയത്.സംഭവം കൊലപാതകമാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ പറയുന്നത്. പത്തനംതിട്ട തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു അനുജ.അനുജയും സ്വകാര്യബസ് ഡ്രൈവറായ ചാരുംമൂട് ഹാഷിംവില്ലയില്‍ മുഹമ്മദ് ഹാഷി(31)മും ഒരുമിച്ച് യാത്ര ചെയ്തിരുന്ന കാര്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.15-ന് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു ഇരുവരും മരിച്ചത്. തിരുവനന്തപുരത്ത് സഹഅധ്യാപകരോടൊപ്പം വിനോദയാത്ര കഴിഞ്ഞു
വാനില്‍ മടങ്ങിവരുന്നവഴി കുളക്കടയില്‍വച്ച് മുഹമ്മദ് ഹാഷിം തന്റെ കാര്‍ വാനിനു മുമ്പിലിട്ടു തടഞ്ഞ് മകളെ ഭീഷണിപ്പെടുത്തി കയറ്റിക്കൊണ്ടുപോയി. അമിതവേഗതയില്‍ കാര്‍ ഓടിച്ച് മനപൂര്‍വം ലോറിയില്‍ ഇടിച്ചുകയറ്റി മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഡി.ജി.പി.ക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.പഴയ അടൂർ രജിസ്‌ട്രേഷനിലുള്ള കാറാണിത്. എയർ ബാഗോ, ആധുനിക സംവിധാനങ്ങളോ വാഹനത്തിൽ ഇല്ല. അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന. വാഹനം സംബന്ധിച്ച കാര്യങ്ങൾക്കും മറ്റും ഇവർ സമ്പർക്കം പുലർത്തിയിരുന്നു.സ്‌കൂൾ വിനോദ യാത്ര കഴിഞ്ഞു വന്ന അദ്ധ്യാപികയെ ഹാഷിം നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. സഹോദരൻ എന്ന് പറഞ്ഞാണ് ബസിൽ നിന്നും പോയത്. ഇതിൽ അദ്ധ്യാപകർക്ക് സംശയം തോന്നി. പൊലീസിൽ പരാതിയും നൽകി.
വീട്ടുകാരേയും അറിയിച്ചു. ഇതിനിടെയാണ് അപകട വാർത്ത എത്തിയത്.വിനോദയാത്രയിൽ അനുജ ഒരുതരത്തിലുമുള്ള അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നില്ലെന്ന് സഹപ്രവർത്തകർ. കൊട്ടാരക്കര എത്തുംമുമ്പ് ഭക്ഷണംകഴിക്കാൻ കയറിയപ്പോൾ അനുജയ്ക്ക് ഒരു ഫോൺകോൾ വന്നിരുന്നു. എന്നാലിത് വീട്ടിൽനിന്നായിരുന്നു എന്നാണ് മറ്റ് അദ്ധ്യാപകരോടു പറഞ്ഞത്. ഈ ഹോട്ടലിൽ മുക്കാൽ മണിക്കൂർ ചെലവഴിച്ചശേഷമാണ് അടൂരിലേക്ക് അദ്ധ്യാപകസംഘം യാത്രതിരിച്ചത്.അമിതവേഗത്തിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും ലോറിയിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്റെ ആക്കം കൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്. അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്ന് പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.
ഇരുവരും തൽക്ഷണം മരിച്ചു. അപകടത്തിന് കുറച്ചുമുമ്പ് ഈ കാറിന്റെ ഇടതുവശത്തെ ഡോർ മൂന്നുതവണ തുറന്നെന്നും ഒരു കാൽ വെളിയിലേക്ക് കണ്ടുവെന്നും ചിലർ മൊഴിനൽകിയിട്ടുണ്ട്.കാറിൽ പിടിവലി നടന്നിരിക്കാമെന്നും ജീവൻ അപകടത്തിലാകുമെന്ന് ഉറപ്പായപ്പോൾ അനുജ രക്ഷപ്പെടാൻ വാതിൽ തുറന്നതാകാമെന്നുമാണ് സംശയിക്കുന്നത്. അനുജയും ഹാഷിമും ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്തെന്നും വിവരമുണ്ട്. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരികെ വരുമ്പോഴാണ് അനുജയെ ഹാഷിം കാറിൽ കയറ്റിയത്. അദ്ധ്യാപകർ സഞ്ചരിച്ചിരുന്ന ബസിന് മുന്നിൽ കയറ്റി നിറുത്തിയ കാറിൽ നിന്നിറങ്ങിയ ഹാഷിം വിളിച്ചപ്പോൾ സഹോദരൻ വിഷ്ണു ആണെന്നുപറഞ്ഞാണ് അനുജ കാറിൽ ഒപ്പം കയറിയത്.എന്നാൽ ആദ്യം ഹാഷിം വിളിച്ചപ്പോൾ അനുജ ബസിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. അനുജയുമായി കാർ അമിതവേഗത്തിൽ പാഞ്ഞപ്പോൾ മറ്റ് അദ്ധ്യാപകർക്ക് സംശയമായി. അവർ കാറിനെ പിന്തുടർന്നെങ്കിലും ഒപ്പമെത്താൽ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha