മോഡേൺ റീ ഇൻകാർണേഷൻ കൾട്ടുകൾ എന്ന ആധുനിക അന്ധവിശ്വാസം,.. വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്‌ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ ...മരിച്ചാൽ ഏലിയനാകാം...
വട്ടിയൂർക്കാവിലെ നവീൻ ദേവി ദമ്പതികളും സുഹൃത്ത് ആര്യയുടെ മരണം കേരളാ മനസാക്ഷിയെ ഞെട്ടിച്ചതാണ് . അതിന്റെ ഞെട്ടലിൽ നിന്നും അവരുടെ കുടുംബം മാത്രമല്ല . കേരളം മുഴുവൻ നീറുകയാണ്. സാക്ഷരതയിൽ നമ്പർ വൺ എന്ന് അഹങ്കാരത്തോടെ പറയുന്ന നമ്മുടെ ഈ കൊച്ചു കേരളത്തിൽ നല്ല വിദ്യാഭ്യസം നേടിയിട്ടുള്ളവർ പോലും ഇത്തരം അന്ധമായ വിശ്വാസങ്ങളുടെ പുറകെ പോകുന്നത് അത്യന്തം പ്രശനങ്ങൾ ഗുരുതരമാക്കുകയാണ്. ഇത്രയൊക്കെ വിവരമുണ്ടായിട്ടും ഇങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കുമോ എന്നാണ് നമ്മൾ പോലും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു കൊണ്ട് ഇരിക്കുന്നത്. ഇന്നു മരണാനന്തരം ജീവിതം, ഭൂതം, പ്രേതം, ആത്മാവ് തുടങ്ങിയതൊക്കെയും ശാസ്ത്രീയ വീക്ഷണമുള്ളവരുടെ കാഴ്ചപ്പാടിൽ വെറും കെട്ടുകഥകൾ മാത്രമാണ്. ക്ഷേ ഈ ലോകത്ത് ഭൂരിപക്ഷവും വിശ്വാസികളാണെല്ലോ.പണ്ടുകാലം മുതൽക്കേ നിൽക്കുന്ന പ്രശ്നമാണ് മരണാനന്തര ജീവിതം.
ഇക്കാര്യത്തിൽ ഒട്ടനവധി ശാസ്ത്ര പരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒന്നിലും തെളിവ് കിട്ടിയിട്ടില്ല.പക്ഷേ വിശ്വാസങ്ങൾക്കും മിത്തുകൾക്കും തെളിവുകൾ വേണമിന്നില്ലല്ലോ. അതുപ്രകാരം ലോകത്തിൽ പ്രചരിച്ചുകൊണ്ടിക്കുന്ന ഒരു കൾട്ടാണ്, മോഡേൺ റീ ഇൻകാർണേഷൻ കൾട്ടുകൾ. ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിലെ അന്ധവിശ്വാസം എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ സാത്താൻ സേവക്കാരെയോ, ഇല്യൂമിനാറ്റി കൾട്ടുകളെപ്പേെോലായൊ, ഡാർക്ക് വെബ് ടീമുകളെപ്പോലെയോ, അല്ല ഇവർ.അവരുടെ പ്രവർത്തനം സൈബർ ലോകത്താണ്. രക്തം വാർന്ന് മരിച്ചാൽ ഏലിയൻസ് അഥവാ അന്യഗ്രഹജീവികളായി പുനർജ്ജനിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളാണ് അവർ വിശ്വസിക്കുന്നത്! ഇത് കേൾക്കുമ്പോഴാണ്, അരുണാചൽ പ്രദേശിൽ പോയി ആത്മഹത്യ ചെയ്ത മുന്ന് മലയാളികളുടെ ജീവിതം നമ്മുടെ മുന്നിലേക്ക് എത്തുന്നത്.
കാരണം അവരും വളരെ വിദ്യഭ്യാസമുള്ള സമൂഹത്തിൽ നല്ല ഉന്നത പദവിയിൽ ജോലി ചെയ്യുന്നവർ . ആർക്കും യാതൊരു സംശയവും അവരുടെ പെരുമാറ്റത്തിൽ തോന്നാറില്ല. അവരുടെ മരണവും ഈ പറഞ്ഞത് പോലെയൊക്കെ തന്നെ . രക്തം വാർന്നുള്ള മരണം. ഈ മൂന്നുപേരുടെയും ആത്മഹത്യ പല വിധത്തിലുള്ള സംശയവും ഉയർത്തുകയാണ്. അതിൽ എറ്റവും പ്രധാന സംശയം, മോഡേൺ റീ ഇൻകാർണേഷൻ കൾട്ടുകൾ എന്ന ആധുനിക അന്ധവിശ്വാസം, കേരളത്തലും എത്തിയോ എന്നതാണ്!കേരളത്തെ ഞെട്ടിച്ച ആത്മഹത്യയിൽ ഉയരുന്ന പ്രധാന ചോദ്യം അവർ എന്തിനാണ്, ഇത്രും ദൂരം താണ്ടി അരുണാചലിൽ പോയി മരിച്ചത് എന്നാണ്. തണുപ്പിൽ ചോരവാർന്ന് മരിച്ചാൽ അന്യഗ്രഹ ജീവികളായി പുനർജ്ജനിക്കാമെന്ന വിചിത്രമായ അന്ധവിശ്വാസമായിരുന്നോ ഇതിന് പുറകിലെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്നു കണ്ടെത്തിയ ലാപ്‌ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ കണ്ടെത്തിയതായി പൊലീസ് പറയുന്നുണ്ട്.
അതുകൊണ്ട് ഈ സംശയം ഒന്നുടെ ഊട്ടിയുറപ്പിക്കുകയാണ്.മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകൾ വീതമുള്ള പുസ്തകങ്ങൾ നവീനിന്റെ ലാപ്‌ടോപ്പിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ദുരൂഹ മരണങ്ങളുമായി ഇത്തരം താൽപര്യങ്ങൾക്കു ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇതിന് പിന്നിൽ മറ്റൊരുടെയെങ്കിലും സമ്മർദ്ദമോ പിന്തുണയോ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. സാത്താൻ സേവ ഗ്രൂപ്പുമായി ഇവർക്ക് ബന്ധമുണ്ടെന്ന സൂചനയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ കേസിന് ബ്ലാക് മാജിക്കുമായി ബന്ധമുണ്ടെന്ന് ദേവിയുടെ ബന്ധുവായ സൂര്യകൃഷ്ണമൂർത്തി മാധ്യമങ്ങളെ അറിയിച്ചിരുന്നു.മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചൽ പൊലീസ് അറിയിച്ചു. ഇവർ മരിച്ചുകിടന്നിരുന്ന ഹോട്ടൽ മുറിയിൽനിന്ന് അത്തരം മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും സംശയം ബലപ്പെടുത്തുകയാണ്.
രക്തമാണ് ഇഹലോക ജീവിതത്തിന്റെ അടിസ്ഥാനമെന്നും രക്തം വാർത്ത് മരിച്ചാലേ ഏലിയൻ ആവുകയുള്ളൂ എന്നുമാണ് ഈ കൾട്ടിന്റെ സിദ്ധാന്തങ്ങളിൽ ഒന്ന്.നവീന്റെ ഇത്തരം റീ ഇൻകാർനേഷൻ കൾട്ട് ചിന്തകകളെ സേവയെ ഭാര്യ ദേവിയും പിന്തുണച്ചിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ഏലിയൻസ് ആവാൻവേണ്ടി ആളുകൾ മരിച്ചുവെന്നത് നമുക്ക് അത്ഭുതമാവും പക്ഷേ, ലോകത്ത് അത് അപൂർവമല്ല.അങ്ങനെയും ഒരു ചെറിയ വിഭാഗം ലോകത്തുണ്ട്.എന്തായാലും നാസ അടക്കമുള്ള ലോകത്തിലെ എറ്റവും വലിയ ബഹിരാകാശ എജൻസി തൊട്ട് നമ്മുടെ ഐസ്ആർഒ വരെ അന്യഗ്രഹജീവികൾ ഉണ്ടോ എന്നതിനെ കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷേ ഇതുവരെ പോസറ്റീവായ യാതൊരു തെളിവും കിട്ടിയിട്ടില്ല. അങ്ങനെ ഒരു തെളിവ് ആരെങ്കിലും കൊണ്ടുവന്നാൽ അത് നൊബേൽ സമ്മാനത്തിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല. എന്നിട്ടും ഏലിയൻസ് കൾട്ടിന്റെ പിറകേ പോരാൻ ആളുകളുണ്ട്.എന്തായാലും കേരളവും ഒന്ന് സൂക്ഷിക്കണം. കാരണം വിദ്യാസമ്പന്നരായ അന്ധവിശ്വാസികൾ ഏറെയുള്ള നാടാണെല്ലോ ഇത്.
https://www.facebook.com/Malayalivartha