ഭര്‍ത്താവിന്റെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു...
ഭര്‍ത്താവിന്റെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) ആണ് റിയാദ് കെയര്‍ ആശുപത്രിയില്‍ മരിച്ചത്. പിതാവ്: മമ്മൂട്ടി, മാതാവ്: സൈനബ.
റിയാദിലുള്ള ഭര്‍ത്താവ് ഷൗക്കത്തിന്റെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയതാണ്. മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്. റിയാദില്‍ ഖബറടക്കം നടത്തും.
https://www.facebook.com/Malayalivartha