മക്കളെ കാണാനെത്തിയ മലയാളി യുഎഇയില്‍ മരിച്ചു.... നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം എത്തിയതായിരുന്നു
മക്കളെ കാണാനെത്തിയ മലയാളി യുഎഇയില്‍ മരിച്ചു.... നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം എത്തിയതായിരുന്നു
തൃശൂര്‍ വടക്കേക്കാട് സ്വദേശി പൊന്തയില്‍ കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുള്ളി (74) ആണ് മരിച്ചത്. അബൂദബിയിലെ മഫ്രക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
തിങ്കളാഴ്ച രാവിലെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഇദ്ദേഹത്തെ അബുദാബിയിലെ മഫ്രക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: നൗഫല്‍, നിഷാം, നിയാസ് (മൂന്നുപേരും യു.എ.ഇ), നവാസ്. മരുമക്കള്‍: നിബിത, നൈന, മിന്‍സ.
അതേസമയം ഭര്‍ത്താവിന്റെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) ആണ് റിയാദ് കെയര്‍ ആശുപത്രിയില്‍ മരിച്ചത്. പിതാവ്: മമ്മൂട്ടി, മാതാവ്: സൈനബ.
റിയാദിലുള്ള ഭര്‍ത്താവ് ഷൗക്കത്തിന്റെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയതാണ്. മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്. റിയാദില്‍ ഖബറടക്കം നടത്തും.
https://www.facebook.com/Malayalivartha