മകളുടെ അടുത്ത് ഉംറ വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു....
ഉംറ വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍, മടത്തറ വളവില്‍ വീട്ടില്‍ ജമാല്‍ മുഹമ്മദ് മകന് ഷംസുദീന്‍ (69) ആണ് റിയാദില്‍ മരിച്ചത്.
റിയാദിലുള്ള മകളുടെയും ഭര്‍ത്താവിന്റെയും അടുത്തു മാര്‍ച്ച് 12നാണ് എത്തിയത്. വൃക്ക രോഗിയായ അദ്ദേഹത്തിന് ഈ മാസം 12നാണ് സുഖമില്ലാതായത്.
തുടര്‍ന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് റിയാദ് എക്സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയില്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ച ശേഷം നസീമിലെ ഹയ്യില്‍ സലാം മഖ്ബറയില് ഖബറടക്കി.
ഭാര്യ: ഷാഹിദ ബീവി (പരേത), മക്കള്‍: സനൂജ (റിയാദ്), സനോബര്‍ ഷാ (ദുബൈ), സാജര്‍ ഷാ (കുവൈത്ത്)
https://www.facebook.com/Malayalivartha