കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍
കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍. 75 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പെയ്തത്. അബുദാബി അല്‍ഐന്‍ മേഖലയില്‍മാത്രം ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴ ലഭ്യമായി.
അതിശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ കാറ്റും മിന്നലും ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ഏഴ് എമിറേറ്റുകളും വെള്ളത്തില്‍ മുങ്ങി. കോടികളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
റാസല്‍ഖൈമയിലെ അരുവി(വാദി)യില്‍ വാഹനം മുങ്ങി ചൊവ്വാഴ്ച ഒരാള്‍ മരിച്ചു. ബുധനാഴ്ചയോടെ അന്തരീക്ഷം പൊതുവേ ശാന്തമായെങ്കിലും വെള്ളപ്പൊക്കം കാരണം ജനജീവിതം ദുസ്സഹമായി തുടരുന്നു. പലയിടത്തും കുടിവെള്ളവും വൈദ്യുതിയും മുടങ്ങി. മൊബൈല്‍ ഫോണ്‍കൂടി ഓഫായതോടെ പലരേയും ബന്ധപ്പെടാനായി പ്രയാസമായി. സര്‍ക്കാര്‍, സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് രണ്ടുദിവസംകൂടി വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ പഠനം തുടരുന്നു. ചില പ്രദേശങ്ങളില്‍ ബുധനാഴ്ച മുതല്‍ പരിമിതമായി പൊതുഗതാഗതം ആരംഭിച്ചു.
വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി പലര്‍ക്കും വിലപ്പെട്ട രേഖകള്‍ നഷ്ടമായി. ഒട്ടേറെപ്പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും ഒറ്റപ്പെട്ടുകിടക്കുന്നത്. മലയാളികളുടെ നേതൃത്വത്തിലുള്ള ഫാമുകളില്‍ വെള്ളം കയറി മൃഗങ്ങള്‍ ചത്തു. എട്ടടിയോളം ഉയരത്തിലാണ് ചില ഫാമുകളില്‍ വെള്ളം പൊങ്ങിയത്.
അതേസമയം മോശം കാലാവസ്ഥ വിമാനസര്‍വീസുകളെയും ബാധിച്ചു. റണ്‍വേകളില്‍ വെള്ളം കയറിയതോടെ ഒട്ടുമിക്ക വിമാനസര്‍വീസുകളും വൈകുകയോ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. യു.എ.ഇ.യിലെമ്പാടും ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചതോടെ ഏതാണ്ട് 50 വിമാനസര്‍വീസുകള്‍ക്കാണ് തടസ്സം നേരിട്ടത്. ഇതില്‍ കേരളത്തിലേക്കുള്ള സര്‍വീസുകളുമുണ്ടായിരുന്നു,
"
https://www.facebook.com/Malayalivartha