കൊല്ലം കുളത്തുപ്പുഴ സ്വദേശി കുവൈത്തില്‍ നിര്യാതയായി.... മൃതദേഹം നാട്ടില്‍ എത്തിക്കും, സംസ്‌കാരം പിന്നീട്
കൊല്ലം കുളത്തുപ്പുഴ ഡാലി ആനവട്ടച്ചിറ മിജോ ഭവനില്‍ സുനിത സിബു (44) കുവൈത്തില്‍ നിര്യാതയായി. കുവൈത്തില്‍ ഹൗസ് മെയ്ഡായി ജോലി ചെയ്തുവരികയായിരുന്നു.
ഭര്‍ത്താവ്:സിബു കോശി.മക്കള്‍: മിജോ,ലിജോ,ലിജി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. സംസ്‌കാരം പിന്നീട് കണ്ടന്‍ച്ചിറ മാര്‍ത്തോമ്മ പള്ളിയില്‍ നടക്കും.
അതേസമയം മാഞ്ഞൂര്‍ സ്വദേശിയായ മലയാളി നഴ്‌സിനെ യുകെയിലെ ഹാര്‍ലോയില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാന്‍ഡ്ര ആശുപത്രിയിലെ നഴ്‌സായ മാഞ്ഞൂര്‍ നരിതൂക്കില്‍ കുഞ്ഞപ്പന്‍ കോമളവല്ലി ദമ്പതികളുടെ മകന്‍ അരുണ്‍ എന്‍. കുഞ്ഞപ്പനെയാണ് (36) കഴിഞ്ഞദിവസം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ അരുണ്‍ യുകെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്‌സാന്‍ഡ്ര ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്ത് വരികയായിരുന്നു. ഏതാനും മാസം മുന്‍പ് ഭാര്യ ലേഖയും മക്കളായ പ്രണവും ഗായത്രിയും യുകെയില്‍ എത്തിയിരുന്നു.
ജോലി സംബന്ധമായ ചില സാഹചര്യങ്ങള്‍ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ . അരുണ്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കു തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങ തുടങ്ങി.
"
https://www.facebook.com/Malayalivartha