യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.... മഴക്കെടുതികളില്‍ നിന്നും കരകയറുന്ന ജനങ്ങളെ സഹായിക്കാന്‍ ഊര്‍ജ്ജിത പദ്ധതികളുമായി ദുബൈ
യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാല്‍ വരും ദിവസങ്ങളില്‍ വരാനിരിക്കുന്ന മഴയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായിരുന്ന കാലാവസ്ഥയുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റാത്തത്ര തീവ്രത കുറഞ്ഞ മഴയായിരിക്കും ലഭ്യമാകുകയെന്നും കാലാവസ്ഥാ കേന്ദ്രം.
അതേസമയം ഖത്തറിലും ഒമാനിലും മഴയ്ക്ക് സാധ്യത അറിയിച്ചിട്ടുണ്ട്. ഖത്തറില്‍ ഞായറാഴ്ച രാത്രി ഇടിമിന്നലോടെയുള്ള മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം. കടല്‍ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുമുണ്ട്. രണ്ട് മുതല്‍ നാല് അടി വരെ ഉയരത്തില്‍ തിരയടിച്ചേക്കും. ഇത് എട്ട് അടി വരെ ഉയരാനും സാധ്യതയുണ്ട്.
ഒമാനില്‍ 23ാം തീയ്യതി മുതലാണ് മഴ മുന്നറിയിപ്പുള്ളത്. ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ വാദികള്‍ നിറഞ്ഞൊഴുകുന്ന തരത്തിലുള്ള മഴയാണ് ഒമാനില്‍ പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇത് നിലനില്‍ക്കും. വിവിധ തീവ്രതയിലുള്ള മഴയും ഇടിമിന്നലിനും കാറ്റിനും സാധ്യത. ബുറൈമി, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഹിറ, മസ്‌കത്ത്, അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പുണ്ട്.
അതേസമയം മഴക്കെടുതികളില്‍ നിന്നും കരകയറുന്ന ജനങ്ങളെ സഹായിക്കാന്‍ ഊര്‍ജ്ജിത പദ്ധതികളുമായ ദുബൈ രംഗത്ത് . ഈ മാസത്തെ ശമ്പളം നേരത്തേ നല്‍കാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് നിര്‍ദേശം നല്‍കി. ഏപ്രില്‍ 23ന് ശമ്പളം നല്‍കാനാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, വിമുക്ത ഭടന്മാര്‍, സാമൂഹ്യ സുരക്ഷ സ്‌കീമില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് നേരത്തേ വേതനം ലഭ്യമാകും.
മഴക്കെടുതികളില്‍ നിന്ന് ജനത്തെ സഹായിക്കാന്‍ നിരവധി പദ്ധതികളാണ് ദുബൈ നടപ്പാക്കുന്നത്. താമസ സ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നല്‍കാന്‍ റിയല്‍ എസ്‌റ്റേറ്റ്, കെട്ടിടം ഉടമകള്‍ക്ക് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കി. താമസസ്ഥലത്ത് വെള്ളം കയറിയോ മറ്റോ ഇടമില്ലാതായവര്‍ക്ക് പകരം താമസസ്ഥലം, വെള്ളക്കെട്ടിനാല്‍ ദുരിതത്തിലായവര്‍ക്ക് സൗജന്യ ഭക്ഷണം, ശുചീകരണം, താമസക്കാര്‍ക്ക് അധിക സുരക്ഷ, വീട്ടകങ്ങള്‍ ഉള്‍പ്പടെ പൂര്‍ണമായും പൂര്‍വ്വ സ്ഥിതിയിലാക്കി നല്‍കല്‍, സംഭവിച്ച കേടുപാടുകള്‍ പരിശോധിച്ച് ഇന്‍ഷുറന്‍സ് ലഭിക്കാന്‍ സഹായിക്കല്‍, കെട്ടിട്ടത്തിന് തുടര്‍ന്ന് ഭീഷണിയുണ്ടോ എന്ന് പരിശോധിക്കല്‍, തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കെട്ടിട ഉടമകള്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ഉടമകള്‍ക്കും ദുബായ് നല്‍കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha