സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....
സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. കോഴിക്കോട് വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്വയില്‍ മരിച്ചത്. നിസ്വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്ട് കമ്പനി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: കൃഷ്ണനല്‍ ചോറോട്ടു മീത്തല്‍. മാതാവ്: ശാന്ത കൂമുള്ളി പറമ്പത്ത്. മൃതദേഹം നിസ്വ ആശുപത്രി മോര്‍ച്ചറിയിലാണ്.
അതേസമയം ഹറമിനകത്ത് പാലക്കാട് സ്വദേശി ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എന്‍.കെ. മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്. ഉംറ നിര്‍വഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫില്‍ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഖമീസ് മുശൈത്തില്‍ ജോലിചെയ്യുന്ന മരുമകനും മകളും ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞായറാഴ്ച രാത്രി ഏറെ വെകിയാണ് ജിദ്ദയില്‍ കഫ്തീരിയയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം മക്കയിലെത്തിയത്. ഇവരുടെ കൂടെ ഉംറ നിര്‍വഹിക്കുമ്പോഴാണ് നാല് ത്വവാഫ് പൂര്‍ത്തീകരിച്ചു മരിച്ചത്.
ഉടനെ ഇദ്ദേഹത്തെ അല്‍ജിയാദ് എമര്‍ജന്‍സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ .
വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. അബ്ദുല്‍ ലത്തീഫിന്റെ പിതാവാണ് ഇദ്ദേഹം. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.
"
https://www.facebook.com/Malayalivartha