Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!

23 APRIL 2024 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു

സങ്കടം അടക്കാനാവാതെ.... കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറെടുക്കവേ നെഞ്ചുവേദന....മലപ്പുറം നിലമ്പൂര്‍ മുണ്ടേരി സ്വദേശിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു

ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം, സൗദിയിൽ റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് പ്രവാസി മരിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ട് ബഹുനില കെട്ടിടങ്ങളിൽ ഒരാഴ്ചയായി ദുരിതമനുഭവിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ . യുഎഇയിൽ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രാജ്യത്തിന്റെ പല ഭാഗത്തും വെള്ളം കയറിയിട്ടുണ്ട് .

 

വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഷാർജയിൽ നിരവധി താമസക്കാരെയാണ്  മാറ്റിപ്പാർപ്പിച്ചത് . ദുരിതബാധിത മേഖലയിൽ ബോട്ടുകൾ, കയാക്കുകൾ, ജെറ്റ് സ്കീസ് എന്നിവ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. കുടിയൊഴിപ്പിക്കലിന് ശേഷം, മാറ്റി താമസിപ്പിച്ചവർക്കായി ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദുരിതബാധിതരുടെ എണ്ണം വിലയിരുത്താൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചു.

പൈപ്പ് വെള്ളത്തിൽ മലിനജലം കലർന്നിരിക്കുകയാണ്.   പലരും കുളിച്ചിട്ട് ഒരാഴ്ചയോളമായി.  വയറിളക്കവും ഛർദിയും പണിയും മൂലം വലയുന്നവർക്ക് മലിന വെള്ളത്തിലൂടെ രോഗികളെ കൊണ്ട് പോകാനാവില്ല. ഭക്ഷണം തന്നില്ലെങ്കിലും വേണ്ടില്ല, രൂക്ഷഗന്ധം വമിക്കുന്ന പച്ച നിറത്തിലുള്ള വെള്ളക്കെട്ട് നീക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്നാണ് ജനങളുടെ ഇപ്പോഴത്തെ ആവശ്യം.


ഈ പശ്ചാത്തലത്തിൽ താമസക്കാരെ ഇവിടന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനാണ് സർക്കാരും സന്നദ്ധ പ്രവർത്തകരും ശ്രമിക്കുന്നത്. ഏതെങ്കിലും സ്കൂളിൽ ദുരിതാശ്വാസ കേന്ദ്രത്തിലേക്കു മാറ്റാനാകുമോ എന്നും ആലോചിക്കുന്നുണ്ട്. വെള്ളക്കെട്ട് തുടരുന്ന മേഖലകളായ അൽമജാസ്, അൽഖാസിമി, കിങ് ഫൈസൽ സ്ട്രീറ്റ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് മേഖലകളിൽനിന്ന് താമസിക്കുന്നവരെയാണ് പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

എന്നാൽ പലർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഇവരെ ഒന്നിച്ചു പാർപ്പിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമോയെന്ന ആശങ്കയുമുണ്ട്.  അതിനാൽ ഓരോ കുടുംബത്തിനും അവരവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിലേക്കു മാറ്റാനുള്ള നീക്കമാണ് നടന്നുവരുന്നത്.  

മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർ റെയിൻ സപ്പോർട്ട് ഗ്രൂപ്പ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്തവരെ ഓഫ് റോഡ് വാഹനത്തിൽ എടുത്ത് ബന്ധുക്കൾ എത്തുന്ന പോയിന്റിലേക്ക് വൊളന്റിയർമാർ എത്തിക്കും. എവിടെയും പോകാനില്ലാത്തവർക്ക് താമസം വാഗ്ദാനം ചെയ്യുന്നവർക്കും വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. അത്തരക്കാരുമായി ഈ കുടുംബത്തെ ബന്ധപ്പെടുത്തി യാത്രാ സൗകര്യമൊരുക്കും. രോഗഭീതി നിലനിൽക്കുന്നതിലാണ് ആ അന്തരീക്ഷത്തിൽ നിന്ന് ജനങ്ങളെ മാറ്റുന്നതിന് മുൻഗണന നൽകുന്നത്.

ഇതിനു സർക്കാരും പൊലീസും സഹകരിക്കുന്നുണ്ട്. നിലവിൽ ഇവിടെ കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും വൊളന്റിയർമാർ എത്തിക്കുന്നു. രോഗമുള്ളവർക്ക് സൗജന്യ ഓൺലൈൻ കൺസൽട്ടേഷനും ഏർപ്പെടുത്തി.


യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മഴക്കെടുതിയിൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെ
ന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും നിർദേശം നൽകിയിരുന്നു. രാജ്യം ഏഴര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയ്ക്ക് സാക്ഷ്യംവഹിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നടപടികൾക്ക് പ്രസിഡന്‍റ് നിർദേശം നൽകിയത്.

മഴക്കെടുതിയിൽ രാജ്യത്തുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ പഠിച്ച് പരിഹരിക്കണെമന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിസന്ധികളാണ് സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ശക്തി വെളിപ്പെടുത്തുന്നതെന്നാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞത്.

രാജ്യത്തിന്‍റെ വിവിധ കോണുകളിൽ മഴയുണ്ടാക്കിയ പ്രതിസന്ധിയിൽ പൗരന്മാരും താമസക്കാരും പ്രകടിപ്പിച്ച സ്നേഹത്തെയും ഐക്യത്തെയും അവബോധത്തെയും കുറിച്ച് പരാമർശിച്ച് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (1 hour ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (1 hour ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (1 hour ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (1 hour ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (1 hour ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (2 hours ago)

ഇടത് കോട്ട തകർന്നില്ല..  (2 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (2 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (3 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (3 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (4 hours ago)

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (5 hours ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു  (5 hours ago)

Malayali Vartha Recommends