സ്‌പോണ്‍സറെ കൂടോത്രം ചെയ്‌ത ഇന്ത്യന്‍ ദമ്പതികള്‍ ജയിലില്‍
സൗദി അറേബ്യയിലെ തുര്‍ബാക എന്ന സ്ഥലത്താണ് സംഭവം. ഭുവനേശ്വര്‍ സ്വദേശികളായ നിസാമും ഭാര്യയും ആറു മക്കളോടൊപ്പം സ്‌പോണ്‍സറുടെ വീടിനു സമീപത്തായിരുന്നു താമസം. സ്‌പോണ്‍സറുടെ ഡ്രൈവറായിരുന്നു നിസാം. സ്‌പോണ്‍സറുമായുണ്ടായ ചില അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സ്‌പോണ്‍സറെ തകര്‍ക്കാനായി കൂടോത്രം ചെയ്യാന്‍ നിസാം തീരുമാനിച്ചത്.ഇതിനിയി സ്‌പോണ്‍സറുടെ വീട്ടിലെ വേലക്കാരിയായ ഇന്‍ഡോനേഷ്യക്കാരിയേയും ഒപ്പം കൂട്ടി.
അങ്ങനെ നിസാമും ഭാര്യയും വീട്ടുവേലക്കാരിയും ചേര്‍ന്ന് സ്‌പോണ്‍സര്‍ ഇല്ലാത്ത തക്കം നോക്കി മന്ത്രവാദം നടത്തി. വീട്ടില്‍ തിരിച്ചെത്തിയ സ്‌പോണ്‍സര്‍ പൂജാ അവശിഷ്‌ടങ്ങള്‍ കണ്ട് വേലക്കാരിയെ ചോദ്യം ചെയ്‌തു. സംശയം തോന്നിയ സ്‌പോണ്‍സര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അതോട നിസാം, ഭാര്യ നൂറ, വീട്ടുവേലക്കാരി എന്നിവര്‍ പോലീസിന്റെ പിടിയിലായി.
ആഭിചാരവും ദുര്‍മന്ത്രവാദവും നടത്തുന്നത് സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. മന്ത്രവാദത്തിനുപയോഗിച്ച നൂലും ഏലസും, മറ്റുപകരണങ്ങളും ഇന്ത്യന്‍ ദമ്പതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
നിസാം പിടിയിലായതോടെ കുട്ടികള്‍ അനാഥരായി. സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ഇന്ത്യന്‍ കോണ്‍സുലേറ്റിലാക്കി. നിസാമും ഭാര്യയും വളരെനാള്‍ ജയിലില്‍ കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ നാട്ടില്‍ അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha