സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ
നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ വരുത്തിയിട്ടുണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. തൊഴിലാളികള്‍ക്ക് അനുകൂലമായ വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇത് പ്രവാസികളുൾപ്പടെയുള്ള തൊഴിലാളികൾക്ക് ഗുണതരം തന്നെയാണ് . എന്നാൽ അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കാൻ സൗദി തയ്യാറാവില്ല .
സൗദിയില്‍ അഴിമതി വിരുദ്ധ നിയമം കൂടുതൽ കർക്കശമാണ് . കൈക്കൂലി വാങ്ങുകയോ നൽകുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികൾ തന്നെയാണ് സർക്കാർ എന്നും എടുത്തിട്ടുള്ളത് .കോഴ വാങ്ങുന്നതും നല്‍കുന്നതും ശിക്ഷാര്‍ഹാമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. വിവരം നല്‍കുന്നവര്‍ക്ക് പിടിച്ചെടുക്കുന്ന കോഴപ്പണത്തിന്‍റെ പകുതി പാരിതോഷികമായി നല്‍കുകായും ചെയ്യും
സൗദിയിൽ അഴിമതി സംബന്ധമായതിന് കുറ്റകൃത്യങ്ങളിലേർപ്പെട്ട പൗരന്മാരും താമസക്കാരുമായ 166 പേർ അറസ്റ്റിൽ. ഏഴ് മന്ത്രാലയങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായതെന്ന് രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി. 2024 ഏപ്രിലിൽ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകളാണ് അതോറിറ്റിക്ക് കീഴിലെ സംഘം അന്വേഷിച്ചത്.
1,790 പരിശോധനകൾ നടത്തി. ആഭ്യന്തരം, പ്രതിരോധം, നാഷണൽ ഗാർഡ്, നീതിന്യായം, ആരോഗ്യം, മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിങ്, മാനവ വിഭവശേഷി സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെ 268 പ്രതികളെ ചോദ്യം ചെയ്തു. ഇതിൽ 66 പൗരന്മാരെയും താമസക്കാരെയും ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് അറസ്റ്റ് ചെയ്തതായും അതോറിറ്റി പറഞ്ഞു.
കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായവർ. ചിലരെ ജാമ്യത്തിൽ വിട്ടയച്ചു.
കോഴ വാങ്ങുന്നതും നല്‍കുന്നതും ശിക്ഷാര്‍ഹാമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. വിവരം നല്‍കുന്നവര്‍ക്ക് പിടിച്ചെടുക്കുന്ന കോഴപ്പണത്തിന്‍റെ പകുതി പാരിതോഷികമായി നല്‍കുകയും ചെയ്യും
അറസ്റ്റിലായവരെ നിയമ നടപടികൾക്ക് ജുഡീഷ്യറിക്ക് റഫർ ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അവർക്കെതിരായ വേണ്ട നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അതോറിറ്റി സൂചിപ്പിച്ചു. പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് വാഹന സൗകര്യവും പാര്‍പ്പിടം, ജോലി ഉള്‍പ്പെടെ മറ്റു സൗകര്യങ്ങളും നല്‍കുന്നത് വലിയ ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കേസില്‍ പിടിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും വാഹനങ്ങളും കെട്ടിടങ്ങളും ജപ്തിചെയ്യുകയും ചെയ്യും. ഇവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രതികളുടെ ചെലവില്‍ പരസ്യപ്പെടുത്തുകയും ചെയ്യും.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മക്ക, റിയാദ് മേഖലകളിലെ ടോള്‍ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999 അല്ലെങ്കില്‍ 996 നമ്പറുകളിലും റിപോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha