ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശി റിയാദില്‍ അന്തരിച്ചു...
ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി മുളന്‍കുഴി സ്വദേശി ചെല്ലപ്പന്‍ സുരേഷ്(44) അന്തരിച്ചു. പതിനഞ്ച് വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. റിയാദിലെ ബത്ഹയിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സുരേഷ് ചികിത്സ തേടിയിട്ടുണ്ടായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ തന്നെ ആംബുലന്‍സില്‍ സുമേസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഭാര്യ: സുനിത. മക്കര്‍: സുബിത, സുബി. അച്ഛന്‍: പരേതനായ ചെല്ലപ്പന്‍. അമ്മ: പരേതയായ നെസമ്മ. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കേളി കലാസാംസ്‌കാരിക വേദിയാണ്.
"
https://www.facebook.com/Malayalivartha