സങ്കടം അടക്കാനാവാതെ..... ബഹ്റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...
സങ്കടം അടക്കാനാവാതെ..... ബഹ്റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ചങ്ങനാശേരി സ്വദേശിനിയായ ടിന കെല്‍വിനാണ് (34)ബഹ്റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്.
ബഹ്റൈനില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. റോയല്‍ കോര്‍ട്ടില്‍ എഞ്ചിനിയര്‍ ആയി ജോലി ചെയ്യുന്ന കെല്‍വിന്‍ ആണ് ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളുണ്ട്. ഇവര്‍ ബഹ്റൈനില്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്.
അതേസമയം മലയാളി ഒമാനിലെ സലാലയില്‍ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗര്‍ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി പ്രമുഖ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിനി. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha