ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവ് റിയാദില്‍ മരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവ് റിയാദില്‍ മരിച്ചു. കന്യാകുമാരി മുളന്‍കുഴി സ്വദേശിയായിരുന്നു. പരേതരായ ചെല്ലപ്പന്, നെസമ്മ ദമ്പതികളുടെ മകന് ചെല്ലപ്പന് സുരേഷ് (44) ആണ് റിയാദ് സുമേഷി ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ തന്നെ ആംബുലന്‍സില്‍ സുമേഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. 15വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു യുവാവ്. റിയാദിലെ ബത്ഹയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഭാര്യ: സുനിത. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha