യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുവേ വിധി തട്ടിയെടുത്തു.... ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ച് മരിച്ചു
യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുവേ വിധി തട്ടിയെടുത്തു.... ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ച് മരിച്ചു
എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനിലാണ് (44) കാന്‍സര്‍ ബാധിച്ച് മരിച്ചത്. ഒരുവര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവ് സനില്‍ മാത്യു. ഏകമകന് ആന്റോ സനില്‍.
സീനിയര്‍ കെയറര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ സ്നോബി കെയര്‍ഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനില്‍ മറ്റൊരു കെയര്‍ ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ്. സ്നോബിയുടെ സഹോദരി മോളിയും ഭര്‍ത്താവ് സൈമണ്‍ ജോസഫും പീറ്റര്‍ബോറോയില്‍ ഇവരുടെ അടുത്തുതന്നെയാണ് താമസിക്കുന്നത്.
https://www.facebook.com/Malayalivartha