ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സലാലയില്‍ വച്ച് മരിച്ചു...
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സലാലയില്‍ വച്ച് മരിച്ചു. കണ്ണൂര്‍ ഇരിട്ടി ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ വി അസ്ലം(51) ആണ് മരിച്ചത്.
താമസസ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഏകദേശം രണ്ട് മാസം മുമ്പ് സലാലയില്‍ എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തിവരികയായിരുണ്ടന്നു. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയില്‍ നിര്യാതയായി. തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പില്‍ നസീമ ആണ് മരിച്ചത്. മക്കള്‍: മുഹമ്മദ് സമീര്‍, സബീന, മുഹമ്മദ്, സക്കീര്‍. മരുമക്കള്‍: അനീസ, സക്കീര്‍, റസിയ. മരണാന്തര നടപടിക്രമങ്ങള്‍ ഐ.സി.എഫ് മക്ക വെല്‍ഫയര്‍ ടീമിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കി.
https://www.facebook.com/Malayalivartha