സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും...
സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുനില്‍കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്കത്തില് എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
ഭാര്യ ജീജയുടെ ഒറ്റപ്പാലം പാലപ്പുറം 'ആതിര' വീട്ടിലാണ് സംസ്കരിക്കുകയെന്ന് ബന്ധുകള്‍ . സുനില്‍ കുമാറിന്റെ വീട് തൃശൂരാണ്. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അപകടത്തില്‍ പരിക്കേറ്റ ഭാര്യ ജീജ, കുട്ടികളായ മയൂര, നന്ദന എന്നിവര്‍ ആശുപത്രിയിലായിരുന്നു. ഡിസ്ചാര്‍ജായ ഇവര്‍ ബന്ധുവിന്റെ വീട്ടിലാണുള്ളത്. അപകട വാര്‍ത്തയറിഞ്ഞ് നാട്ടില്‍നിന്ന് ജീജയുടെ സഹോദരി ഒമാനില്‍ എത്തിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയോടെയാണ് സുഹാര്‍ ലിവ റൗണ്ട് എബൗട്ടില്‍ ട്രക്ക് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ സുനില്‍കുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു. മരിച്ച മറ്റു രണ്ടുപേര്‍ സ്വദേശി പൗരന്മാരാണ്.
വണ്‍വേ പാതയില്‍ തെറ്റായ ദിശയില്‍ അമിത വേഗതയിലായിരുന്നു ഡ്രൈവര്‍ ട്രക്ക് ഓടിച്ചിരുന്നതെന്നും തിരക്കില്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്നുമാണ് ദൃക്സാക്ഷികള്‍ . ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് 11 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടുപോയത്.
https://www.facebook.com/Malayalivartha