ഒരു നോക്കു കാണാനാവാതെ... ... പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാനാകാതെ നമ്പി രാജേഷ് യാത്രയായി.... എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം തളര്‍ന്നു വീണ ഭര്‍ത്താവിന്റെയടുത്തെത്താന്‍ കഴിഞ്ഞില്ല, അവസാനമായൊന്നു ഭര്‍ത്താവിനെ കാണാന്‍ കഴിയാത്ത വേദനയില്‍ അമൃതയും കുടുംബവും
ഒരു നോക്കു കാണാനാവാതെ... പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാനാകാതെ നമ്പി രാജേഷ് യാത്രയായി....എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം തളര്‍ന്നു വീണ ഭര്‍ത്താവിന്റെയടുത്തെത്താന്‍ കഴിഞ്ഞില്ല, അവസാനമായൊന്നു ഭര്‍ത്താവിനെ കാണാന്‍ കഴിയാത്ത വേദനയില്‍ അമൃതയും കുടുംബവും.
സമരം നടത്തി വിമാന സര്‍വീസ് മുടക്കിയവര്‍ക്ക് അറിയുമോ, പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാന്‍ അവസരം കിട്ടാതെ നമ്പി രാജേഷ് (40) യാത്രയായി.
കഴിഞ്ഞ 7 ന് മസ്‌കത്തില്‍ തളര്‍ന്നു വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരമന നെടുങ്കാട് റോഡ് ടിസി 45/2548 ല്‍ നമ്പി രാജേഷിനെ കാണാന്‍ 8 ന് രാവിലെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഭാര്യ അമൃത സി.രവി ടിക്കറ്റ് ബുക്ക് ചെയ്തത്. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിന്‍ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കല്‍ സമരം കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്.
അടിയന്തരമായി മസ്‌കത്തില്‍ എത്തണമെന്നു കരഞ്ഞുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. അടുത്ത ദിവസം പകരം ടിക്കറ്റ് നല്‍കാമെന്ന വെറുംവാക്കു പറഞ്ഞ് അവര്‍ തിരിച്ചയച്ചു. 9 നും അമൃത ടിക്കറ്റ് കിട്ടുമോയെന്ന് അന്വേഷിച്ചെങ്കിലും സമരം തീരാത്തതിനാല്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. ഒടുവില്‍ യാത്ര റദ്ദാക്കി.
ഇന്നലെ രാവിലെ ആശുപത്രിയില്‍ നമ്പി രാജേഷ് മരണത്തിന് കീഴടങ്ങി. ഭര്‍ത്താവിനെ അവസാനമായൊന്നു കാണാന്‍ കഴിയാത്ത വേദനയിലാണ് അമൃതയും കുടുംബവും. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അമൃത. മസ്‌കത്തില്‍ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. മക്കളായ അനികയും (യുകെജി) നമ്പി ശൈലേഷും (പ്രീ കെജി) വിദ്യാര്‍ത്ഥികളാണ്.
https://www.facebook.com/Malayalivartha