നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കുംനിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും. ഞായറാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
തുക പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാതെ ആക്ഷന്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തും. ഇതിന് പലരുമായും ചര്‍ച്ച നടത്തുകയും ചെയ്യും.
മോചനത്തിനായി ഗാരന്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സാമ്പത്തികമായും ഉന്നത തലങ്ങളിലുള്ളവരുമായും ബന്ധപ്പെട്ടിട്ടുമുണ്ട്. മോചനശ്രമത്തിന്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യമങ്ങള്‍ക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, യെമനില്‍ തുടരുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സാമുവേല്‍ ജെറോമും കൊല്ലപ്പെട്ട യെമന്‍ യുവാവിന്റെ കുടുംബത്തെ കാണാന്‍ ശ്രമമാരംഭിച്ചു.
"
https://www.facebook.com/Malayalivartha