പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം
പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍(44) സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം.
എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വിസയില്‍ സ്നോബിമോള്‍ എത്തിയത്. ജോലിക്ക് കയറി രണ്ടു മാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധയിലാണ് ബോണ്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും സ്നോബിയുടെ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
സ്നോബിമോള്‍ കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും മകളാണ്.ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനാണ്.
സനില്‍ പീറ്റര്‍ബറോയിലെ നഴ്സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന് ആന്റോ വിദ്യാര്‍ഥിയാണ്. സ്നോബിയുടെ സഹോദരി മോളി സൈമണ്‍ പീറ്റര്‍ബറോയില്‍ തന്നെ കുടുംബമായി താമസിക്കുന്നു. സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്കാരവും മേയ് 20 ന് തിങ്കളാഴ്ച നടക്കും.
"
https://www.facebook.com/Malayalivartha