സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി
എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടര്‍ച്ചയായി വിമാന സര്‍വ്വീസുകള്‍ മുടക്കിയതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെ നമ്പി രാജേഷ് യാത്രയായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടര്‍ച്ചയായി വിമാന സര്‍വ്വീസുകള്‍ മുടക്കിയതോടെ സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി. ഒമാനിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന നമ്പി മരിച്ചെന്ന വാര്‍ത്തയാണ് കാത്തിരിപ്പിനൊടുവില്‍ ആ കുടുംബത്തെ തേടിയെത്തിയത്.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ നമ്പി രാജേഷിന്റെ മൃതദേഹം ബന്ധുക്കള്‍ എത്തി ഏറ്റുവാങ്ങിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ഇഞ്ചക്കലിലെ എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. ഒടുവില്‍ ചര്‍ച്ച നടത്താമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചിച്ച് മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചത്.
മസ്‌ക്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അസുഖം മൂര്‍ഛിച്ചതോടെ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. രാജേഷിനെ കാണാനാണ് അമൃത എര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റ് എടുത്തിരുന്നത്. എട്ടാം തീയതി എയര്‍പോര്‍ട്ടിലെത്തി കാത്തിരിക്കുമ്പോഴാണ് വിമാന സര്‍വ്വീസുകള്‍ പെട്ടെന്ന് റദ്ദാക്കിയ വിവരം അമൃതയും കുടുംബവും അറിയുന്നത്. അമൃതയെ എങ്കിലും പോകാന്‍ അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് കുടുംബം അധികൃതരോട് തങ്ങളുടെ സാഹചര്യം വ്യക്തമാക്കിയിരുന്നു. അപ്പോഴും അവഗണനയാണ് ഇവര്‍ക്ക് നേരിടേണ്ടിവന്നത്.
https://www.facebook.com/Malayalivartha