നാട്ടില്‍ പോയിട്ട് ആറുവര്‍ഷത്തോളമായി.... ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
നാട്ടില്‍ പോയിട്ട് ആറുവര്‍ഷത്തോളമായി.... ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും. തേഞ്ഞിപ്പലം പുത്തൂര്‍ പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടില്‍ അഹമ്മദ് കുട്ടിയുടെ മകന് അബ്ദുല്‍ റസാഖാണ് (50) മരിച്ചത്. ഒമാനിലെ സമാഇലില്‍ ജയിലില്‍ നാല് ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
അബ്ദുല്‍ റസാഖിനെ ജയിലില്‍നിന്ന് പരിചയപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് പുറത്തിറങ്ങിയ ശേഷം മരണവിവരം കെ.എം.സി.സിയെ ധരിപ്പിക്കുന്നത്. പിന്നീട് കെ.എം.സി.സി നാട്ടിലുള്ള ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നാല് മാസങ്ങള്‍ക്ക് മുമ്പാണ് അബ്ദുല്‍ റസാഖ് ജയിലിലാകുന്നത്.
കോവിഡ് കാലത്തെ റൂം വാടകയും മറ്റും അടക്കം വലിയ സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ആറുവര്‍ഷമായി നാട്ടില്‍ പോയിട്ടെന്നും ബന്ധുകള്‍ . മൃതദേഹം റോയല്‍ ഒമാന്‍ പൊലീസ് മോര്‍ച്ചറിയില്‍ ്. മാതാവ്: കദീസ കുട്ടി.
https://www.facebook.com/Malayalivartha