ജോലിക്കിടെ ശാരീരിക അസ്വാസ്ഥ്യം....ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ദമാമില്‍ അന്തരിച്ചു
ജോലിക്കിടെ ശാരീരിക അസ്വാസ്ഥ്യം....ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ദമാമില്‍ അന്തരിച്ചു. പത്തനംതിട്ട, ഉളനാട് സ്വദേശി, മുളനില്‍ക്കുന്നതില്‍ ഇടപ്പുരയില്‍ പി.എം. സാജന് (57) ആണ് മരിച്ചത്.
ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍കോബാര്‍ ദോസരി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. 32 വര്‍ഷമായി ദമാം സെക്കന്റ് ഇന്ടസ്ട്രിയല് സിറ്റിയിലെ യുഎസ്ജി മിഡില്‍ ഈസ്റ്റ് കമ്പനിയുടെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.
പന്തളം, മുടിയൂര്‍ക്കോണം, വാലില്‍ വടക്കേതില്‍ കുടുംബാംഗം സിജിയാണ് ഭാര്യ. മെഡിക്കല്‍ വിദ്യാര്‍ഥിയായ സോന, എഞ്ചിനീയറിങ് വിദ്യാര്‍ഥി അനു എന്നിവരാണ് മക്കള്‍.നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കമ്പനി അധികൃതരും, സാമൂഹിക പ്രവര്ത്തകന് നാസ് വക്കവും രംഗത്തുണ്ട്. സംസ്കാരം പിന്നീട് .
"
https://www.facebook.com/Malayalivartha