എയര്‍ ഹോസ്റ്റസ് കില്ലാഡി തന്നെ..! ശരീരത്തിനുള്ളില്‍ കയറ്റുന്ന വസ്തുക്കള്‍ പുറംതള്ളാതെ മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാൻ പരിശീലനം, സ്വർണക്കടത്തിൽ സുരഭിക്ക് പിന്നാലെ കണ്ണൂർ സ്വദേശി ക്യാബിൻ ക്രൂവും അറസ്റ്റിൽ..!!
കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതിന്റെ പേരിലും, സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതിന്റെ പേരിലും യാത്രക്കാരുടെ നിരന്തരം പഴി കേട്ടുകൊണ്ടിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. അതിനിടെ കമ്പനിക്ക് ആകെ നാണക്കേടുണ്ടാക്കി വെക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിലായത് വലിയ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു. ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചത്.
ഇതിന് പിന്നാലെ സ്വർണ്ണക്കടത്ത് നടത്തിയ കൊൽക്കത്ത സ്വദേശിനിയായ എയർ ഹോസ്റ്റസ് സുരഭിക്കു പിന്നാലെ കണ്ണൂർ സ്വദേശിയായ സീനിയർ ക്യാബിൻ ക്രൂ അംഗവും അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരനായ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. യുവതിയെ റിക്രൂട്ട് ചെയ്തതിൽ സുഹൈലിന് പങ്കുണ്ടെന്ന ഡിആർഐയുടെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. സുരഭിയെ കോടതി റിമാൻഡ് ചെയ്തു. സുരഭി നിലവിൽ കണ്ണൂർ വനിതാ ജയിലിലാണ്.
ചൊവ്വാഴ്ചത്തെ മസ്കത്ത് വിമാനത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും പിടിയിലായ 850 ഗ്രാം സ്വർണം കടത്താൻ ഒത്താശ ചെയ്തതു സുഹൈലാണെന്നു ഡിആർഐ അറിയിച്ചു. കൊൽക്കത്ത സ്വദേശിനി സുരഭി ഖാതുനെ 850 ഗ്രാം സ്വർണമാണു കടത്താൻ ശ്രമിച്ചത്. ഇതിന് 60 ലക്ഷത്തോളം രൂപ വിലവരും. 4 കാപ്സ്യൂളുകളാണു ശരീരത്തിന്റെ പിൻഭാഗത്ത് സുരഭി ഒളിപ്പിച്ചത്. പ്രത്യേക രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, കണ്ണൂരിലെ ഡിആർഐ, മെയ് 28 ന് മസ്‌കറ്റിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ക്യാബിൻ ക്രൂ അംഗം കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണിനെ പിടികൂടുകയായിരുന്നു.
തിരച്ചിലിൽ സംയുക്ത രൂപത്തിലുള്ള 960 ഗ്രാം സ്വർണം കണ്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനും ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതിയെ കണ്ണൂരിലെ വനിതാ ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബീന്‍ ക്രൂ അംഗത്തിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതിനായി സ്ത്രീകള്‍ക്കുള്‍പ്പെടെ പരിശീലനം നല്‍കുന്ന സംഘങ്ങള്‍ സജീവമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ശരീരത്തിനുള്ളില്‍ കയറ്റുന്ന വസ്തുക്കള്‍ പുറംതള്ളാതെ മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനാണ് ഇത്തരത്തിൽ പരിശീലനം നൽകുന്നത്. സ്വർണക്കടത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ക്യാബിൻ ക്രൂ തന്നെ കടത്തിന് കൂട്ടുനിന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha