ഉമ്മുല്‍ഖുവൈനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...
ഉമ്മുല്‍ഖുവൈനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ചെട്ടിപ്പടി സ്വദേശി അബ്ദുല്റഹ്മാന് (61) ആണ് മരിച്ചത്.
പാചകവാതക പൈപ്പ് എലി കടിച്ചതിനെ തുടര്‍ന്ന് ഗ്യാസ് ചോര്‍ന്ന് തീപിടിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ അബ്ദുല്‍റഹ്മാനെ ആദ്യം ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് അബുദാബി മഫ്റഖ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങി. 27 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഉമ്മുല്‍ ഖുവൈനില്‍ മധുരപലഹാരം വില്‍ക്കുന്ന കട നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുക്കള്‍.
https://www.facebook.com/Malayalivartha