അബുദാബിയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി... ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഭര്‍ത്താവ് ചികിത്സയിലാണെങ്കിലും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്
അബുദാബിയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഭര്‍ത്താവ് ചികിത്സയിലാണെങ്കിലും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന(31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അതേസമയം ഇവരുടെ ഭര്‍ത്താവിനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലാണെങ്കിലും ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മനോഗ്നയുടെ മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ യുഎഇയിലെ ഫുജൈറയില്‍ പ്രവാസിയായ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. താമസസ്ഥലത്തെ 19-ാ മത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഫുജൈറ സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള ബഹുനിലകെട്ടിടത്തിലാണ് ഷാനിഫ ബാബു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഫുജൈറയില്‍ നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു പെണ്മക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha