ദി കിഴക്കന്‍ പ്രവിശ്യയില്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പഞ്ചാബ് ലുധിയാന സ്വദേശിക്ക് ദാരുണാന്ത്യം
ദി കിഴക്കന്‍ പ്രവിശ്യയില്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പഞ്ചാബ് ലുധിയാന സ്വദേശിക്ക് ദാരുണാന്ത്യം. പഞ്ചാബ് ലുധിയാന സ്വദേശി ഹര്‍ദീപ് സിങ് ഡോദരിയ (33) മരിച്ചു. ജുബൈലിന്റെ പ്രാന്ത പ്രദേശത്ത് പുതിയ റിയാദ് റോഡിലാണ് സംഭവം.
ഹര്‍ദീപ് സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ട്രക്ക് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന ഹര്‍യാന്ദര്‍ സിങ് ഭട്ട് ആണ് ട്രക്ക് ഓടിച്ചിരുന്നത്. ഹര്‍ദീപ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.
ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: ഹര്‍ജിന്ദര്‍ സിങ്, മാതാവ്: ബല്‍ജിന്ദര്‍ കൗര്‍, ഭാര്യ: ബല്‍ജിത് കൗര്‍, മക്കള്‍: യുവരാജ് സിങ്, ജപ്നൂര്‍ കൗര്‍.
https://www.facebook.com/Malayalivartha