ബഹ്റൈനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു
ബഹ്റൈനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ജൂണ്‍ 15 മുതല്‍ 18 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലും ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഈ മാസം 16നാണ് ബലിപെരുന്നാള്‍. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാള്‍.
https://www.facebook.com/Malayalivartha