കെ. മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണം... തലസ്ഥാനത്ത് പോസ്റ്ററുകൾ...നയിക്കാൻ നായകൻ വരട്ടെ" എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്...മുരളീധരന് പാർട്ടിയിൽ പിന്തുണ വർദ്ധിച്ചിരുന്നു...
കെ. മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പോസ്റ്ററുകൾ. കെ.പി.സി.സി, ഡി.സി.സി ഓഫീസുകളുടെ സമീപമാണ് കോൺഗ്രസ് പ്രവർത്തകരുടെ പേരിലുള്ള പോസ്റ്ററുകൾ കഴിഞ്ഞ ദിവസം രാത്രി പതിച്ചത്.നയിക്കാൻ നായകൻ വരട്ടെ" എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്. തൃശൂരിലെ തോൽവിക്ക് ശേഷം പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ മുരളീധരന് പാർട്ടിയിൽ പിന്തുണ വർദ്ധിച്ചിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന് പരസ്യ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.തിരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം പാർട്ടി നേതൃമാറ്റം സംബന്ധിച്ച ചർച്ച തുടങ്ങാനിരിക്കെയാണ് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് സമീപം മുരളിക്ക് അനുഭാവം പ്രകടിപ്പിക്കുന്ന പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.
കെ.മുരളീധരന്റെ തോൽവിയെ തുടർന്ന് തൃശൂർ ഡിസിസിയിലുണ്ടായ തർക്കത്തിന്റെ ചുവടുപിടിച്ച് അളഗപ്പനഗറിലും പോസ്റ്റർ വിവാദം. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അളഗപ്പനഗർ കോൺഗ്രസ് ഓഫിസിന്റെ മതിലിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്.ഇരുപതോളം പോസ്റ്ററുകൾ പതിച്ചിരുന്നുവെങ്കിലും ഒരെണ്ണം ഒഴികെ ബാക്കിയുള്ളവ കീറികളഞ്ഞ നിലയിലായിരുന്നു. സംഭവം വിവാദമായതോടെ ബാക്കി നിന്ന പോസ്റ്ററും നീക്കം ചെയ്തു.കെ.മുരളീധരനെ തോൽപിക്കാൻ ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിൽ ശ്രമം നടന്നതായി ആരോപിച്ചാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തോല്‍വിയുടെ റിക്കോര്‍ഡ് കെ മുരളീധരന് സ്വന്തം. ആറ് തവണയാണ് മുന്‍ കെ പി സി സി പ്രസിഡന്റായ മുരളി കേരളത്തില്‍ തോറ്റത്. രണ്ടു തവണ മൂന്നാം സ്ഥാനക്കാരുമായി. കെട്ടിവെച്ച കാശും പോയി.ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നു പേരാണ്. കെ കരുണാകരനും ഉമ്മന്‍ചാണ്ടിക്കും ഒപ്പം കെ മുരളീധരനും . 12 തെരഞ്ഞെടുപ്പുകളിലാണ് ഇവര്‍ പോരിനിറങ്ങിയത്. ഉമ്മന്‍ ചാണ്ടി എല്ലാ മത്സരത്തിലും ജയിച്ചു. കരുണാകരന്‍ രണ്ടു തവണ തോറ്റു. മുരളീധരന്‍ പകുതി തെരഞ്ഞെടുപ്പിലും തോറ്റു.1996 ല്‍ കോഴിക്കോട് ലോകസഭാ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിനോട് തോറ്റായിരുന്നു മുരളീധരന്റെ പരാജയ തുടക്കം. കെ കരുണാകരനും ആ തെരഞ്ഞെടുപ്പില്‍ വി വി രാഘവനോട് തൃശ്ശൂരില്‍ തോറ്റു. അച്ഛനും മകനും തോറ്റ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത. 1998 ല്‍ മണ്ഡലം മാറി മുരളീധരന്‍ തൃശ്ശൂരിലെത്തി. വി വി രാഘവന്‍ ജയം ആവര്‍ത്തിച്ചു. അച്ഛനേയും മകനേയും തോല്‍പിച്ച ആളെന്ന പേരും സ്വന്തമാക്കി.
കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ആന്റണി മന്ത്രി സഭയില്‍ അംഗമായ മുരളി, നിയമസസഭാംഗമാകാന്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടു.വടക്കേഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ നിലവിലെ എംഎല്‍എ യെ രാജിവെപ്പിച്ചു. മത്സരത്തില്‍ എ സി മൊയ്തീനോട്് തോറ്റു. മന്ത്രിയാകാന്‍ മത്സരിച്ച് തോല്‍ക്കുന്ന ആദ്യ ആളെന്ന പേരും സ്വന്തമാക്കി. രണ്ടു വര്‍ഷത്തിനു ശേഷം കൊടുവള്ളിയില്‍ പി ടി റഹീമിനോടും തോറ്റു.2009 ല്‍ വയനാട് ലോകസഭ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നില്ല. എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം എ ഷാനവാസ് 4.10 ലക്ഷം വോട്ടു നേടി ജയിച്ചപ്പോള്‍ ഒരു ലക്ഷം വോട്ടു പോലും കിട്ടാതെ മുരളി മൂന്നാം സ്ഥാനത്തായി. കെട്ടിവെച്ച കാശും പോയി. അവസാന തോല്‍വി നേമത്തായിരുന്നു. ബിജെപി തോല്‍പ്പിക്കുമെന്ന് പറഞ്ഞ് എത്തിയെങ്കിലും മൂന്നാമനായി കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി.മൂന്നുതവണ കോഴിക്കോട് ലോകസഭയിലും രണ്ടു തവണ വട്ടിയൂര്‍ക്കാവ് നിയമസഭയിലും നിലവില്‍ വടകര ലോകസഭയിലുമാണ് മുരളീധരന്റെ വിജയം
https://www.facebook.com/Malayalivartha