കുവൈത്തില്‍ തീപിടിത്തത്തില്‍ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്
കുവൈത്തില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലയാളികള്‍ എന്ന് സംശയിക്കുന്ന 2 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുവൈത്തിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ മാധ്യമങ്ങോളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൊച്ചിയിലേക്ക് ഇവ നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൊച്ചിയില്‍ നോര്‍ക്ക എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് മന്ത്രി അറിയിച്ചു. 25 ആംബുലന്‍സുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര് മലയാളികളാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക അധികൃതര്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെങ്കിലും മരിച്ച 45 ഇന്ത്യക്കാരുടെ പേരുകളാണ് നിലവില്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടത്. ഇതില്‍ 23 പേര് മലയാളികളാണെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കുന്നു.
തിരിച്ചറിയാന്‍ ഉള്ളവരില്‍ രണ്ട് പേര് മലയാളികളാണെന്നാണ് ഹെല്പ് ഡെസ്കില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. 23 മലയാളികളാണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേരുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. 9 പേര് പരിക്കേറ്റ ഗുരുതരാവസ്ഥയിലാണെന്നും നോര്‍ക്ക സിഇഒ അജിത്ത് കോളശേരി പറഞ്ഞു. 40 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വിമാനം സംബന്ധിച്ച വിവരം ഇന്ത്യന്‍ എംബസിയില്‍ നിന്ന് കിട്ടിയിട്ടില്ല. ഏത് വിമാനത്താവളത്തിലായിരിക്കും വിമാനം എത്തുക എന്ന് വ്യക്തമായിട്ടില്ല. കേരളത്തില്‍ എത്തിച്ചതിന് ശേഷം മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
'ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം ആണോ, കുവൈത്ത് എയര്‍വെയ്സ് വിമാനം ആണോ എന്നത് സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല. എംബസിയുമായി സംസാരിക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളില്‍ കൃത്യമായ വിവരം കിട്ടിയേക്കും. അപകടവുമായി ബന്ധപ്പെട്ട് കമ്പനി ഉടമയുമായി ബന്ധപ്പെട്ടിട്ടില്ല. നിലവില്‍ ശ്രദ്ധ രക്ഷാദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
https://www.facebook.com/Malayalivartha