കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് എന്‍ബിടിസി ഗ്രൂപ്പ്
കുവൈത്തിലെ മംഗഫിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് എന്‍ബിടിസി ഗ്രൂപ്പ് കമ്പനി അറിയിച്ചു. ആശ്രിതര്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് കമ്പനി അറിയിച്ചു. പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിന്റ കമ്പനിയാണ് എന്‍ബിടിസി. മലയാളികള്‍, തമിഴ്, ഫിലിപ്പിനോ, നേപ്പാള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിലുണ്ടായിരുന്നു. മലയാളികളാണ് ക്യാമ്പിലുണ്ടായിരുന്നതില് ഏറെ പേരും.
കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം എത്രയും പെട്ട് നാട്ടിലെത്തിക്കുന്നതിനായി സര്‍ക്കാരിനോടും എംബസിയോടും ഒപ്പം ചേര്‍ന്ന് പരിശ്രമിക്കുന്നതായി കമ്പനി അറിയിച്ചു. 'എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് നല്‍കും. മരിച്ചവരുടെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്ക് കമ്പനി ഒപ്പമുണ്ടാകും. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങളും, പരിരക്ഷയും, ആശ്രിതര്‍ക്ക് ജോലി എന്നിവ ഉത്തരവാദിത്തബോധത്തോടെ കമ്പനി നിര്‍വഹിക്കും.
https://www.facebook.com/Malayalivartha