Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴില്‍ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം... ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ക്രൈം സിന്‍ഡിക്കേറ്റുകള്‍

28 JUNE 2024 11:43 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു

സങ്കടം അടക്കാനാവാതെ.... കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറെടുക്കവേ നെഞ്ചുവേദന....മലപ്പുറം നിലമ്പൂര്‍ മുണ്ടേരി സ്വദേശിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു

ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം, സൗദിയിൽ റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് പ്രവാസി മരിച്ചു

ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ക്രൈം സിന്‍ഡിക്കേറ്റുകള്‍ സജീവമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയില്‍ നിന്നുളള യുവതീ യുവാക്കളെ ലക്ഷ്യമിട്ട് മ്യാന്‍മര്‍-തായ്ലന്‍ഡ് അതിര്‍ത്തി മേഖല കേന്ദ്രീകരിച്ചുളള വ്യാജ റിക്രൂട്ട്‌മെന്റ് റാക്കറ്റിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനു മുന്‍പ് 2022 ജൂലൈ 5, 2022 ഒക്ടോബര്‍ 14, 2023 മാര്‍ച്ച് 28, 2023 സെപ്റ്റംബര്‍ 13 എന്നീ തീയതികളില്‍ നല്‍കിയ, സമാനമായ മുന്നറിയിപ്പുകളുടെ തുടര്‍ച്ചയാണിത്.

ഇന്ത്യന്‍ പൗരന്മാരെ മ്യാന്‍മര്‍-തായ്ലന്‍ഡ് അതിര്‍ത്തിയിലെ മ്യാവഡി മേഖലയില്‍ (Myawaddy)സജീവമായ അന്താരാഷ്ട്ര ക്രൈം സിന്‍ഡിക്കേറ്റുകള്‍ വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനങ്ങള്‍ നല്‍കി ഇരകളാകുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ഇന്ത്യയില്‍ നിന്നും മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്തതിന് ശേഷം തായ്ലന്‍ഡ് വഴി മ്യാവഡിക്ക് തെക്ക് ഭാഗത്തുള്ള എച്ച്പാ ലു (Hpa Lu) പ്രദേശത്തേയ്ക്ക് കടത്തിയ സംഭവങ്ങളാണ് ഈ അടുത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മേല്‍ സൂചിപ്പിച്ച രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട് റിക്രൂട്ട്‌മെന്റിന്റെ ആധികാരികത ഉറപ്പാക്കേണ്ടതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലൂടെയോ പ്രചരിക്കുന്ന തൊഴില്‍ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ ഏത് അന്വേഷണത്തിനും യാംഗൂണിലെ ഇന്ത്യന്‍ എംബസിയുമായി cons.yangon@mea.gov.in എന്ന ഇമെയില്‍ വഴിയും മൊബൈല്‍ നമ്പര്‍ +9595419602 (WhatsApp/Viber/Signal) വഴിയും ബന്ധപ്പെടാവുന്നതാണ്. വിദേശ തൊഴില്‍തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ നോര്‍ക്ക റൂട്ട്‌സ്, കേന്ദ്ര വിദേശകാര്യമന്ത്രാലയം, കേരളാ പോലീസ് എന്നിവയുടെ സംയുക്ത സംവിധാനമായ ഓപ്പറേഷന്‍ ശുഭയാത്രായില്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് പ്രിയങ്ക ജയിച്ചു...! ഒരുലക്ഷം പിടിച്ച് ആദ്യ നീക്കം..!പ്രിയങ്ക തിളക്കം  (5 minutes ago)

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും  (15 minutes ago)

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും...  (23 minutes ago)

പത്താം റൗണ്ടിൽ എല്ലാം മാറി മറിയുന്നു...! രാഹുലിന്റെ പ്രതീക്ഷ ഇവിടെ..! അരലക്ഷത്തിൽ കുതിച്ച് പ്രിയങ്ക..!  (33 minutes ago)

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം; ഝാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വൻ ട്വിസ്റ്റിലേക്ക്  (40 minutes ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര  (44 minutes ago)

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍.... യുഡിഎഫ് ക്യാമ്പില്‍ ആഹ്ലാദം....  (48 minutes ago)

അടിസക്കെ കളി നടക്കുന്നത് പാലക്കാട്..! പതിനൊന്നാം റൗണ്ടിൽ ആ ബോംബ് പൊട്ടും..! മണിക്കൂറിനുള്ളിൽ ട്വിസ്റ്റ് ഇങ്ങനെ  (49 minutes ago)

വളരെ അത്യാവശ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികള്‍ അറസ്റ്റില്‍....  (1 hour ago)

വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്  (1 hour ago)

പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്‌കന്‍ മരിച്ചു....  (2 hours ago)

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍  (2 hours ago)

മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും...  (2 hours ago)

കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു  (2 hours ago)

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം  (2 hours ago)

Malayali Vartha Recommends